ഗുരുവായൂർ : അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി വായനാനുഭവത്തിന്റെ പുതിയ അനുഭവങ്ങൾ കണ്ടെത്തുന്നതിനായി യോഗാസനപുസ്തകങ്ങൾ കൈപറ്റി ദിനാചരണങ്ങൾ വേറിട്ട അനുഭവമാക്കി വിദ്യാർഥികൾ . കൂനംമ്മൂച്ചി സത്സംഗ് സൗജന്യമായി വിതരണം ചെയ്യുന്ന ശിരോമണി കടവൂർ ചെല്ലൻ ശാസ്ത്രികൾ രചിച്ച യോഗാസനം എന്ന പുസ്തകമാണ് യോഗദിനാചരണത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ വിതരണം ചെയ്തത്. സ്കൂൾ ഹാളിൽ നടന്ന സെമിനാർ 24 കേരള ബറ്റാലിയൻ അസോസിയേറ്റഡ് എൻ.സി.സി ഓഫീസർ മേജർ പിജെ സ്റ്റൈജു ഉദ്ഘാടനം ചെയ്തു.
കണ്ടാണശ്ശേരി പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബിഞ്ചു ജേക്കബ് സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രധാന അധ്യാപിക വി എൻ സിന്ധു ടീച്ചർ അധ്യക്ഷത വഹിച്ച യോഗത്തിൽ അധ്യാപികമാരായ രാഗം കെ കെ , ഷിജി കെ. വർഗീസ് റീന എൻ.ആർ ആഷ്മി വി.സിഎന്നിവർ പ്രസംഗിച്ചു ബിഞ്ചു ജേക്കബ് വിദ്യാർത്ഥികൾക്ക് യോഗാസന പുസ്തകങ്ങൾ വിതരണം ചെയ്തു. തുടർന്ന് യോഗ അഭ്യാസങ്ങൾ ജീവിതചര്യയാക്കുമെന്ന് വിദ്യാർഥികൾ പ്രതിജ്ഞ എടുത്തു. യോഗാസന അനുഭവവും വായന വാരാചരണവും സംയുക്തമായി സംഘടിപ്പിച്ചതിന്റെ സന്തോഷത്തിലാണ് വിദ്യാർത്ഥികൾ പരിപാടികളുടെ വിജയത്തിനായി രോഹിത് ബി, ഉജ്വൽ ഉദവ്, കൃഷ്ണപ്രിയ , വൈഗ പി ആർ എന്നിവർ നേതൃത്വം നൽകി.