ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ നവീകരണ പുന:പ്രതിഷ്ഠ ചടങ്ങുകളുടെ മൂന്നാം ദിവസമായ ഇന്ന് കാലത്ത് ഗണപതി ഹോമം, ഉഷ പൂജ എന്നിവക്ക് ശേഷം ചെറിയ പഞ്ചകം കലശപൂജ, വലിയ പഞ്ചകം കലശപൂജ, മുളപൂജ, അവാഗഹം, എന്നിവക്ക് ശേഷം ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാട് മഹാദേവന് വലിയ പഞ്ചാഭിഷേകം നടത്തി.
വൈകീട്ട് മഹാകുംഭം അധിവാസ ഹോമം, മഹാകുംഭം അധിവാസം പഞ്ചബ്രഹ്മ പൂജ, ഭഗവതി സേവ, മുളപൂജ, അത്താഴപൂജ, എന്നിവയും ഉണ്ടായി.
നവീകരണ കലശത്തിന്റെ ഭാഗമായുള്ള ആദ്ധ്യാത്മിക പ്രഭാഷണ പരമ്പരയിൽ നവീകരണ താന്ത്രിക ചടങ്ങുകളെ കുറിച്ച് ഡോ: വികാസിന്റെ ഭക്തി പ്രഭാഷണവും ഉണ്ടായി

