the digital signature of the temple city

മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ നവീകരണ കലശം രണ്ടാം ദിവസം കൂട്ട മുറ ജപം

ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടക്കുന്ന നവീകരണ പുനപ്രതിഷ്ഠാ ദ്രവ്യാവർത്തി കലശത്തിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച കല്ലൂർ മന കൃഷ്ണജിത്ത് നമ്പൂതിരിപ്പാടിന്റെ ഗണപതി ഹോമത്തോടെ തുടക്കം കുറിച്ചു. തുടർന്ന് ചെറിയ ചതു: ശുദ്ധി, വലിയ ചതു: ശുദ്ധി, ധാര കലശ പൂജകൾ, മുളപൂജ, ചെറിയ ചതുശുദ്ധികലശാഭിഷേകം, വലിയ ചതു :ശുദ്ധികലശാഭിഷേകം, ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ഋഗ്വേദം, യജുർവേദം മന്ത്രങ്ങളോടെ ധാര കൂട്ട മുറയും നടന്നു.

- Advertisement - Guruvayoor image

വൈകീട്ട് മഹാകുംഭത്തിന് സ്ഥലശുദ്ധി, മുള, ഭഗവതിസേവ, അത്താഴ പൂജ എന്നിവയും നടന്നു.

കേരളീയ ക്ഷേത്ര പ്രതിഷ്ഠയും പുനരുദ്ധാരണവും എന്ന വിഷയത്തെ ആസ്പദമാക്കി നവീകരണ താന്ത്രിക ചടങ്ങുകൾ എന്ന വിഷയത്തിൽ കാലത്ത് 9.30 മുതൽ ഡോ: വികാസിന്റെ പ്രഭാഷണം ആരംഭിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts