ഗുരുവായൂർ: തിരുവെങ്കിടം നായർ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രതിഭകൾക്ക് സ്നേഹാദരവും, വിദ്യാർത്ഥി പ്രതിഭകൾക്ക് ക്യാഷ് അവാർഡും, എൻഡോമെൻറുകളും, ഉപഹാരവും നൽകി അനുമോദനവും, എൽ കെ ജി മുതൽ ഡിഗ്രി വരെയുള്ള നൂറോളം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും, യുവ നർത്തകിമാർക്ക് സ്നേഹ സമ്മാനങ്ങളും നൽകി പ്രതിഭാ സംഗമ സദസ്സ് നടത്തി.നായർ സമാജം ഓഫീസിൽ സമാജം പ്രസിഡണ്ട് ബാലൻ വാറണാട്ടിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംഗമ സദസ്സ് ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു
ഉപഹാര സമർപ്പണവും ചെയർമാൻ നിർവഹിച്ചു. പഠനോപകരണ വിതരണവും, ക്യാഷ് അവാർഡ് വിതരണവും നഗരസഭ കൗൺസിലർമാരായ വി കെ സുജിത്, ദേവിക ദീലീപ് എന്നിവരും, നർത്തകിമാർക്ക് സ്നേഹ സമ്മാനം ശ്രീദേവി ബാലനും നിർവഹിച്ചു. എം എസ് സി സ്റ്റാറ്റിസ്റ്റിക്സിൽ ഒന്നാം റാങ്ക് നേടിയ അഞ്ജന കൃഷ്ണ, രേവതി പട്ടത്താനം പുരസ്ക്കാര ജേതാവായ എം ഗോപാലകൃഷ്ണൻ, വിദ്യാർത്ഥി പുരസ്കാര പ്രതിഭകളായ അർജ്ജുൻ അകമ്പടി, കെ. നന്ദകിഷോർ എന്നിവരെ ചടങ്ങിൽ സ്നേഹാദരം നൽകി അനുമോദിച്ചു.

പ്രഭാകരൻ മണ്ണൂർ, കെ.രാജഗോപാൽ, വട്ടേക്കാടത്ത് ദേവകിയമ്മ, ഉണ്ണികൃഷ്ണൻ ആലക്കൽ, എ സുകുമാരൻ നായർ, ബാലൻ തിരുവെങ്കിടം, എം രാജേഷ് നമ്പ്യാർ എന്നിവർ സംസാരിച്ചു. പരിപാടിയ്ക്ക് പ്രദീപ് നെടിയേടത്ത്, രാജു കൂടത്തിങ്കൽ, പി കെ വേണുഗോപാൽ, രാധാകൃഷ്ണൻ മനയത്ത്.അർച്ചനാരമേശ് എന്നിവർ നേതൃത്വം നൽകി.