ഗുരുവായൂർ: മദ്ധ്യകേരളത്തിലെ അറിയപ്പെടുന്ന മേള വിദ്വാനും, ഗുരുവായൂർ ദേവസ്വം വാദ്യ കലാനിലയത്തിലെ പ്രിൻസിപ്പിലുമായിരുന്ന ഗുരുവായൂർ ഹരിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ സ്മരാണാഞ്ജലി അർപ്പിച്ച് അനുസ്മരിച്ചു.
വാദ്യകലാകാരന്മാരും, സംഘടനാ സാരഥികളും ഒത്തുച്ചേർന്ന അനുസ്മരണ സമ്മേളത്തിൽ അലങ്കരിച്ച ഹരിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന അർപ്പിച്ച് ദീപോജ്വലനം നടത്തി ആരംഭം കുറിച്ചു. തിരുവെങ്കിടാചലപതി ക്ഷേത്രസമിതി പ്രസിഡണ്ടു് ശശി വാറണാട്ടിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സദസ്സ് വാദ്യ കുലപതി വെള്ളി തിരുത്തി ഉണ്ണി നായർ മുഖ്യ അനുസ്മരണ ഭാഷണം നടത്തി തുടക്കം കുറിച്ചു. ബാലൻ വാറണാട്ട് ആമുഖപ്രസംഗം നടത്തി.
അനുസ്മരണ സമിതി ചെയർമാൻ ജോതിദാസ് ഗുരുവായൂർ, വാദ്യ കുലപതിമാരായ കലാമണ്ഡലം രാജൻ, ചൊവ്വല്ലുർ മോഹന വാരിയർ, പാനയോഗം സെക്രട്ടറി ഗുരുവായൂർ ജയപ്രകാശ്, എൻ എസ്.എസ് കരയോഗം പ്രസിഡണ്ട് വി ബാലകൃഷ്ണൻ നായർ, പാന വിദ്വാൻ ഉണ്ണികൃഷ്ണൻ എടവന, ഇലത്താള വിദ്വാൻ ഷൺമുഖൻ തെച്ചിയിൽ, ബ്രദേഴ്സ് ക്ലബ്ബ് ഖജാൻജി വിനോദ് കുമാർ അകമ്പടി, മുഖ്യശിഷ്യനും, വാദ്യ പ്രതിഭയുമായ ഗുരുവായൂർ കമൽനാഥ്, ധനേഷ് അകമ്പടി , വിവിധ സംഘടനാ ഭാരവാഹികളായ പ്രഭാകരൻ മുത്തേടത്ത്, എം ശ്രീനാരായണൻ, ശിവൻ കണിച്ചാടത്ത്, ചന്ദ്രൻ ചങ്കത്ത്, മാധവൻ പൈക്കാട്ട്., ദാസൻ എടവന, ശശി അകമ്പടി എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി.