ഗുരുവായൂർ: 2023 മാർച്ച് 13ന് ഗുരുവായൂർ കോട്ടപ്പടി സ്വദേശിയായ സച്ചിൻ 18 വയസ് എന്നയാളെ പ്രതികൾ ഫോണിൽ വിളിച്ച് ഗുരുവായൂ൪ കെ എസ് ആർ ട്ടി സി ബസ്സ് സ്റ്റാൻറിനടുത്തേക്ക് വരുത്തി ബലമായി പിടിച്ചു കാറിൽ കയറ്റി എരുമപ്പെട്ടി മൈലാടിയിലുളള ബെസ്റ്റ് ഗ്രാനൈറ്റ്സ് ക്രഷറിൻറെ കരിങ്കൽ ക്വാറിയിലേക്ക് കൊണ്ടു പോയി അവിടെ വെച്ച് പ്രതികൾ അടിച്ചും ഇടിച്ചും പരിക്കേല്പിച്ച് കൈയ്യിലുണ്ടായിരുന്ന Realme 9 മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയും ആവലാതിക്കാരനെ ദേഹോപദ്രവം ഏൽപ്പിച്ച കാര്യത്തിന് രജിസ്റ്റർ ചെയ്ത കേസ്സിലെ പ്രതികളായ ബാദുഷ മുത്തു എന്ന മോനായി(26) S/o മുത്തു, കറപ്പംവീട്ടിൽ വീട്, പെരുമ്പിലാവ് കോളനി, കരിക്കാട് എന്നയാളെ ടിയാൻ ഒളിവിൽ താമസിച്ചിരുന്ന എറണാകുളം കലൂരിലുളള താമസസ്ഥലത്തു നിന്നും, മറ്റ് പ്രതികളായ 1) ജിതിൻ @ ജിതു, 29 Yrs, S/o രാജൻ, തറയിൽ വീട്, മൂളിപ്പറമ്പ്, പെരിങ്ങോട്, പാലക്കാട് ജില്ല 2 ) ജിഷ്ണജ് @ ജിഷ്ണു, 22 Yrs, S/o ഹരീഷ് കുമാ൪, കൊടവൻപറമ്പിൽ വീട്, മൂളിപ്പറമ്പ്, പെരിങ്ങോട്, പാലക്കാട് ജില്ല എന്നിവരെ പാലക്കാട് ജില്ലയിലെ ചാലിശ്ശേരിയിൽ നിന്നും തൃശൂ൪ സിറ്റി പോലീസ് കമ്മീഷണറുടെ നി൪ദ്ദേശപ്രകാരം കമ്മീഷണറുടെ കീഴിലുളള SAGOC ( Special Action Group Against Organised Crimes ) സ്ക്വാഡിൻറെ സഹായത്തോടെ ഗുരുവായൂ൪ ടെമ്പിൾ പോലീസ് സ്റ്റേഷൻ പോലീസ് സബ്ബ് ഇൻസ്പെക്ട൪മാരായ വി.പി.അഷ്റഫ്, ഐ എസ് ബാലചന്ദ്രൻ, സീനിയ൪ സിവിൽ പോലീസ് ഓഫീസർ കെ.ജി പ്രദീപ്, സിപിഒമാരായ കെ.ബി. സുനീബ്, പി ടി. സിംസൺ, എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തു. കേസ്സിലെ ഒന്നാം പ്രതി ബാദുഷയുടെ ബന്ധുവിനെ സച്ചിന്റെ സുഹൃത്തുക്കൾ ദേഹോപദ്രവം ഏൽപ്പിച്ചതാണ് വൈരാഗ്യത്തിനുള്ള കാരണം. കോടതിയിൽ ഹാജാരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു.