the digital signature of the temple city

പൈതൃകം ഗുരുവായൂർ ആദ്ധ്യാത്മിക പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഏകാഹ ഭാഗവത  ജ്ഞാന യജ്ഞം

ഗുരുവായൂർ: പൈതൃകം ഗുരുവായൂർ ആദ്ധ്യാത്മിക പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഏകാഹ ഭാഗവത  ജ്ഞാന  യജ്ഞം 2023 ജൂൺ 18ന് ഞായറാഴ്ച കാലത്ത് 8മണി മുതൽ തെക്കൻ പാലയൂർ വലിയപുരയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ നടക്കുന്നു.

- Advertisement - Guruvayoor image

ഭാഗവാതാചാര്യൻ ഗുരു ഗുരുവായൂർ പ്രഭാകർജിയുടെ നേതൃത്ത്വത്തിൽ സമാരംഭിയ്ക്കുന്ന ഏകാഹ ഭാഗവത ജ്ഞാന യജ്ഞം വൈകീട്ട് 6 മണിയ്ക്ക് ദീപാരാധനയോടെ സമാപിക്കുന്നതായിരിക്കും. ഒരു ദിവസം കൊണ്ട് ശ്രീമദ് ഭാഗവതത്തിലെ പ്രധാന ഭാഗങ്ങൾ പാരായണം ചെയ്തു കൊണ്ടും സംഗ്രഹിച്ചുകൊണ്ടും ഭാഗവതത്തെ പരിചയപ്പെടുത്തുന്ന ഈ ജ്ഞാന യജ്ഞം എന്തുകൊണ്ടും  ഭക്തിനിർഭരവും , വിജ്ഞാനപ്രദവും, ഐശ്വര്യ ദായകവുമാണ്.  ഹൈന്ദവ സംസ്കാരവും, പുരാണ ഇതിഹാസങ്ങളും, പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പൈതൃകം ആദ്ധ്യാത്മിക പഠന കേന്ദ്രം ആരംഭിച്ചിരിയ്ക്കുന്ന സത്സംഗങ്ങളിലേക്ക് എല്ലാ  സജ്ജനങ്ങളേയും പ്രത്യേകം ക്ഷണിക്കുന്നതായി പൈതൃകം ആദ്ധ്യാത്മികപഠന കേന്ദ്രം ചെയർമാൻ ഐ.പി. രാമചന്ദ്രൻ അറിയിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts