ഗുരുവായൂർ: ഗുരുവായൂർ നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിക്കുന്ന പുഷ്പനഗരം പദ്ധതിക്ക് വാർഡ് 20 പഞ്ചാരമുക്കിൽ തുടക്കമായി.
സ്വകാര്യ വ്യക്തിയുടെ 10 സെന്റ് സ്ഥലത്ത് കൃഷി ചെയ്യുന്നത് ഉജ്വല അയൽക്കൂട്ടമാണ്. ഗുരുവായൂർ ഫാർമേഴ്സ് ക്ലബ് കൃഷി ചെയ്യുന്നത് 15 സെന്റ് സ്ഥലത്തുമാണ്.
20-ാം വാർഡിലെ പുഷ്പകൃഷിയുടെ ഉദ്ഘാടനം വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.എം. ഷെഫീർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പി.കെ. നൗഫൽ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ കെ.പി.എ. റഷീദ്, കൃഷി ഓഫീസർ എ. റജീന, അയ്യങ്കാളി നഗര തൊഴിലുറപ്പ് ഓവർസിയർ അബി എന്നിവർ സംസാരിച്ചു.

