ഗുരുവായൂർ: എല്ലാ മേഖലയിലെയും നിയമപരമായ സേവനങ്ങൾ ഒരൊറ്റ കുടക്കീഴിൽ നൽകി വരുന്ന യുവറോണർ ഡോട്ട് ഇന്നിന്റെ ബിസിനസ്സ് ഡിവിഷന്റെ പുതിയ ലോഗോ പ്രകാശന കർമ്മം നടന്നു. യുവറോണർ ഡോട്ട് ഇൻ ചെയർമാൻ അഡ്വ. സുജിത് അയിനിപ്പുള്ളിയുടെ അധ്യക്ഷതയിൽ ഗുരുവായൂരിലെ ഹോട്ടൽ ദേവരാഗത്തിൽ വച്ച് നടന്ന ചടങ്ങിൽ കെ പി നമ്പൂതിരിസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ കെ ഭവദാസൻ ലോഗോ പ്രകാശനം നിർവഹിച്ചു.
മീഡിയ ആൻഡ് എന്റർടൈൻമെന്റ് മേഖലയുമായി ബന്ധപ്പെട്ടുള്ള നിയമ രംഗത്തേക്കും ചുവടുവച്ചിട്ടുള്ള യുവറോണർ ഡോട്ട് ഇന്നിന്റെ ബിസിനസ്സ് രംഗവുമായി ബന്ധപ്പെട്ടുള്ള സേവനങ്ങൾ എല്ലാം ഇനി മുതൽ യുവറോണർ ഡോട്ട് ഇൻ ബിസിനസ്സ് ലോഗോയുടെ കീഴിൽ ആയിരിക്കും നൽകുക.
യുവറോണർ ഡോട്ട് ഇൻ ജനറൽ മാനേജർ
ഡോ സൗമ്യ എം സ്വാഗതമാശംസിച്ച ചടങ്ങിൽ ചാർട്ടർഡ് ഫിനാൻഷ്യൽ ഗോൾ പ്ലാനർ സുനീവ് വി എസ്, അഡ്വ രാജിക, അഡ്വ ജെറി കെ ജോസ്, ഗുരുവായൂർ ചേമ്പർ ഓഫ് കോമേഴ്സ് സെക്രട്ടറി അഡ്വ രവി ചങ്കത്ത്, ജി ബി സി ട്രഷറർ ശൈലേഷ്. കെ ജെ, മുൻ പ്രസിഡന്റ് പ്രദീപ് കുമാർ. കെ, രാധാകൃഷ്ണ ഗ്രൂപ്പ് ലീഗൽ മാനേജർ അനിൽ കുമാർ സി, അജിത് ടി ആർ, വിജീഷ്.പി, ഷെഫീഖ് മരുതയൂർ, ജയൻ ആലാട്ട് തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. യുവറോണർ ഡോട്ട് ഇൻ സി ആർ ഒ. സാരംഗി സി കെ നന്ദി പ്രകാശിപ്പിച്ചു