ഗുരുവായൂർ: പൈതൃകം ഗുരുവായൂരിന്റെ പ്രതിമാസ കുടുംബസംഗമത്തിന്റെ ഭാഗമായി സാഹിത്യകാരനും, ഗാനരചയിതാവും, പത്ര പ്രവർത്തകനുമായിരുന്ന ശ്രീ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയുടെ ഒന്നാം അനുസ്മരണ വാർഷികദിനത്തോടനുബന്ധിച്ചുള്ള ചടങ്ങുകൾ ലാളിച്ചുകൊണ്ട് 2023 ജൂൺ 17ന് ശനിയാഴ്ച്ച വൈകിട്ട് 4 മണിയ്ക്ക് ഗുരുവായൂർ രുഗ്മിണി റീജൻസിയിൽ അനുസ്മരണ സദസ്സ് സംഘടിപ്പിയ്ക്കുന്നു.
പൈതൃകം ഗുരുവായൂരും ചൊവ്വല്ലൂർ സ്മൃതി ട്രസ്റ്റും, മാക് കണ്ടാണശ്ശേരിയും സംയുക്തമായി സംഘടിപ്പിക്കുന്ന ചടങ്ങിൽ, സമൂഹത്തിലെ വിവിധ മേഖലയിലുള്ള പ്രഗത്ഭർ പങ്കെടുക്കും.
പത്മശ്രീ. കലാമണ്ഡലം ഗോപി ആക്കാൻ, പത്മശ്രീ പെരുവനം കുട്ടൻ രാമാർ, പരി മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ കേരള സംഗീത നാടക അക്കാദമി ചെയർമാൻ എന്നിവർ ഭദ്രദീപം തെളിയിച്ച് ആരംഭിക്കുന്ന ചടങ്ങ് പ്രശസ്ത ചലച്ചിത്ര സംവിധായകൻ സത്യൻ അന്തിക്കാട് ഉദ്ഘാടനം ചെയ്യും. കൂടാതെ www.chowallurkrishnankutty.com എന്ന വെബ്സൈറ്റിന്റെ ഉദ്ഘാടനവും, ശ്രീ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി രചിച്ച കവിതാ സമാഹാരത്തിന്റെ പ്രകാശന കർമ്മവും തദവസരത്തിൽ നിർവ്വഹിയ്ക്കപ്പെടുന്നു. കവി. രാധാകൃഷ്ണൻ കാക്കശ്ശേരി പുസ്തക പരിചയം നടത്തും. തുടർന്ന് നടക്കുന്ന ചൊവ്വല്ലൂർ അനുസ്മരണ പ്രഭാഷണങ്ങൾക്ക് കവി ആലങ്കോട് ലീലാകൃഷ്ണൻ, എം പി സുരേന്ദ്രൻ (മാതൃഭൂമി) എന്നിവർ നേതൃത്വം നൽകും എം കൃഷ്ണദാസ് നഗരസഭ ചെയർമാൻ, ഗുരുവായൂർ, ഡോ വി കെ വിജയൻ ഗുരുവായൂർ ദേവസ്വം മാനേജിംഗ് കമ്മിറ്റി ചെയർമാൻ, ടി എസ് രാധാകൃഷ്ണജി (സംഗീതജ്ഞൻ) ഉണ്ണി കെ വാര്യർ (മലയാള മനോരമ) എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. തുടർന്ന് മാക് കണ്ടാണശ്ശേരിയുടെ ചൊവ്വല്ലൂർ ഗാനസന്ധ്യ അരങ്ങേറും
മികച്ച വ്യവസായ സംരഭകനുള്ള പുരസ്ക്കാരത്തിന് അർഹനായ പി എസ് പ്രേമാനന്ദൻ (ചെയർമാൻ, രാധാകൃഷ്ണ ഗ്രൂപ്പ്, ഗുരുവായൂർ), കാലിക്കറ്റ് യൂണിവേഴ്സിറ്റി എൽ എൽ ബി പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ ഗുരുവായൂർ ദേവസ്വം ചുമർചിത്രകലാപഠനകേന്ദ്രം പ്രിൻസിപ്പൽ കെ. യു കൃഷ്ണകുമാറിന്റെ മകൾ കുമാരി ശ്രീലക്ഷ്മി കൃഷ്ണകുമാർ, അമൃത ടി വി യിലെ ശ്രേഷ്ഠഭാരതം പരിപാടിയിൽ പങ്കെടുത്ത് പുരാണ ഇതിഹാസങ്ങളിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ച പൈതൃകം ഗുരുവായൂർ ആദ്ധ്യാത്മിക പഠനകേന്ദ്രത്തിന്റെ കൺവീനർ കുന്നത്തൂർ സുബ്രഹ്മണ്യന്റെ മകൾ കുമാരി ശ്രുതി സുബ്രഹ്മണ്യൻ എന്നിവരെ പൊന്നാടയും ഫലകവും നൽകി ആദരിക്കും.
പൈതൃകം ഗുരുവായൂരിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രസ്തുത ചടങ്ങിലേക്കും തുടർന്നു നടക്കുന്ന സ്നേഹ വിരുന്നിലേക്കും ഏവരെയും കുടുംബത്തോടെ സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സംഘാടക സമിതി അറിയിച്ചു.