ഗുരുവായൂർ: കളരി ഗുരുക്കളായിരുന്ന സി ടി ലോനപ്പൻ ഗുരുക്കളുടെ ഒന്നാം ചരമ വാർഷീകത്തോടനുബന്ധിച്ച്, ആശാൻ്റെ പേരിൽ രൂപീകരിച്ച സ്മാരക ട്രസ്റ്റിയുടെ ആഭിമുഖ്യത്തിലാണ് അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു.

ട്രസ്റ്റി ചെയർമാൻ കെ പി ഉദയന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സദസ്സ് ഗുരുവായൂർ എം എ ൽ എ അക്ബർ എൻ കെ ഉദ്ഘാടനം ചെയ്തു. കളരി ഗുരുക്കളായ കെ പി കൃഷ്ണദാസ് ഗുരുക്കളെയും വിനോദ് കുമാർ ഗുരുക്കളെയും പൊന്നാട ചാർത്തി പ്രശസ്തി പത്രവും മെമൻന്റൊയും നൽകി ആദരിച്ചു. സംസ്ഥാനതല കളരിപ്പയറ്റ് മത്സരത്തിലെ വിജയികളായ മത്സരാർത്ഥികൾക്ക് സമ്മാനം നൽകി അനുമോദിച്ചു. നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ്, ഫാദർ സെബാസ്റ്റ്യൻ പേരൂട്ടിൽ കേരള കളരിപ്പയറ്റ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ഇ ജി സത്യപ്രകാശ് ഗുരുക്കൾ, കെ കെ മുരളി, വി എൻ രാധാകൃഷ്ണൻ ഗുരുക്കൾ, ഉണ്ണി നമ്പൂതിരി, പി ആർ ഡെന്നി, രാജേന്ദ്രൻ കണ്ണത്ത്, ആൻ്റോ ഇ ജെ എന്നിവർ സംസാരിച്ചു.

സി ടി ലോനപ്പൻ ഗുരുക്കൾ സ്ഥാപിച്ച ഇന്ത്യൻ മാർഷൽ സെൻറർ എന്ന കളരിയിലെ വിദ്യാർത്ഥിനികളായ കുമാരി അനുഗ്രഹ ജോസ്, കുമാരി റിനീസ് ഡെന്നി, എന്നിവർ അവതരിപ്പിച്ച പ്രദർശന കളരിപ്പയറ്റും ഉണ്ടായിരുന്നു. പി എൽ സണ്ണി, കെ ഉണ്ണികൃഷ്ണൻ, എ കെ മൊയ്നുദ്ദീൻ, പി കെ അബൂബക്കർ, ടി കെ ഗിരീഷ് കുമാർ, ജോയ്സൺ മാങ്ങൻ, ജോസ് പാറക്കാടൻ, വിജയൻ എം കെ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.