the digital signature of the temple city

“ബിസിനസ്സുകാർക്കായി ചാറ്റ് ജി പി ടി” വെബിനാർ ഗൂഗിൾ മീറ്റിൽ 2023, ഇന്ന് രാത്രി 8ന്.

- Advertisement -[the_ad id="14637"]

ഗുരുവായൂർ: നിയമ സേവനങ്ങൾക്കായുള്ള പ്രമുഖ ഓൺലൈൻ പ്ലാറ്റ്ഫോം യുവറോണർ ഡോട്ട് ഇൻ, ഗുരുവായൂർ ഓൺലൈൻ ഡോട്ട് കോം, മാമൂസ് എൽ എൽ സി ദുബായ് എന്നിവയുടെ സഹകരണത്തോടെ, സംരംഭകർക്കായി  “ബിസിനസ്സുകാർക്കായി ചാറ്റ് ജി പി ടി” എന്ന വെബിനാർ ഗൂഗിൾ മീറ്റിലൂടെ നടത്തുന്നു.

സ്കൈബർടെക് ഫൗണ്ടർ ആൻഡ് സി ഐ ഒ ശ്രീ. സുരേഷ് കുമാർ കെ. ക്ലാസ്സ് എടുക്കുന്നു. അതോടൊപ്പം വൈദ്യമന്ദിരം ഹോസ്പിറ്റൽസ് പ്രൈവറ്റ് ലിമിറ്റഡിന്റെ മെഡിക്കൽ ഡയറക്ടർ ആയ ഡോ. ലൈസ ബിജോയ് തന്റെ വിജയകഥ പങ്കുവക്കുന്നു.

ഇന്ന് ; 2023, ജൂൺ 10 – രാത്രി 8ന് ആരംഭിക്കുന്ന വെബിനാറിൽ ഗുരുവായൂർ ഓൺലൈൻ. കോം ഫൗണ്ടർ ആൻഡ് ചീഫ് എഡിറ്റർ ശ്രീ. പണിക്കശേരി രഞ്ജിത്ത് ആശംസകൾ അർപ്പിച്ചു സംസാരിക്കും. യുവറോണർ ഡോട്ട് ഇൻ ചെയർമാൻ ശ്രീ. സുജിത് അയിനിപ്പുള്ളി, ജനറൽ മാനേജർ ഡോ. സൗമ്യ എം, കസ്റ്റമർ റിലേഷൻ ഓഫീസർ  സാരംഗി സി. കെ. എന്നിവർ പങ്കെടുക്കും.
ക്ലാസ്സിന്റെ അവസാനം സംശയനിവാരണത്തിനുള്ള പ്രത്യേക സെഷനുമുണ്ടാകും. വെബിനാറിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമായിരിക്കും. രജിസ്ട്രേഷന് 9188645454 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് പേര്, വയസ്സ്, ജോലി, സ്ഥലം എന്നീ വിവരങ്ങൾ അയച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.  സമൂഹത്തിലെ എല്ലാ മേഖലകളിൽ പ്രവർത്തിക്കുന്നവ ക്കും ദൈനംദിന ജീവിതത്തിൽ ചാറ്റ് ജി പി ടി എങ്ങനെ ഉപയോഗപ്പെടുത്തി സമയം കൂടുതൽ കാര്യക്ഷമമായി ഉപയോഗപ്പെടുത്താമെന്ന് ഈ  വെബിനാറിലൂടെ മനസ്സിലാക്കാൻ കഴിയുമെന്ന് ഡോ. സൗമ്യ. എം പറഞ്ഞു.

ഇന്ന് രാത്രി 8 ന്  നടക്കാനിരിക്കുന്ന വെബിനാറിലേക്ക് https://meet.google.com/hqf-zyfv-pjj ലിങ്ക് ഉപയോഗിച്ച് പ്രവേശിക്കാവുന്നതാണ്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts