ഗുരുവായൂർ : തിരുവെങ്കിടം പാനയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രതിഭാ കലാകാരന്മാരുടെ നിറവിൽ സമാദര സദസ്സ് ഒരുക്കി ” മികവു് – 2023 ” നടത്തി. തിരുവെങ്കിടം എൻ.എസ്.എസ് ഹാളിൽ ചേർന്ന പ്രതിഭാ സദസ്സ് ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠനകേന്ദ്രം പ്രിൻസിപ്പലും, ചുമർചിത്രകലാചാര്യനുമായ കെ.യു.കൃഷ്ണകുമാർ ഉൽഘാടനം ചെയ്തു.പാനയോഗം പ്രസിഡണ്ട് ശശി വാറണാട്ട് അദ്ധ്യക്ഷനായി .ഓട്ടൻതുള്ളൽ കുലപതി മണലൂർ ഗോപിനാഥ് മുഖ്യാതിഥിയായിരുന്നു. മാദ്ധ്യമപ്രവർത്തകരായ ജനു ഗുരുവായൂർ മുഖ്യ പ്രഭാഷണവും, വി.പി.ഉണ്ണികൃഷ്ണൻ പ്രതിഭാ പരിചയവും നടത്തി.
ബാലൻ വാറണാട്ട് ആമുഖപ്രസംഗം നടത്തി. വാദ്യശ്രേഷ്ഠാ പ്രതിഭകളും, വിവിധപുരസ്ക്കാര ജേതാക്കളുമായ കലാമണ്ഡലം രാജൻ, കോട്ടപ്പടി സന്തോഷ് മാരാർ, ഗുരുവായൂർ ശശി മാരാർ, സെൻട്രൽ കസ്റ്റംസ് ആൻ്റ് എക്സൈസിൽ കൃത്യനിർവണ രംഗത്ത് സുതിർഹമായ സേവനത്തിന് അംഗീകാരം ലഭിച്ച രാജീവ് കൊളാടി,കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.ബി.എ (ഓണേഴ്സ് ) എൽ.എൽ.ബി യിൽ രണ്ടാം റാങ്ക് നേടിയ വി.ടി. ശ്രീലക്ഷ്മി, കൊച്ചിൻ യൂണിവേഴ്സിറ്റിയിൽസയിൻസ് ആൻറ് ടെക്നോളജിയിൽ എം.എസ്.സി യിൽ സ്റ്റാറ്റിസ്റ്റിക്സ് ഒന്നാം റാങ്ക് നേടിയ കെ.അഞ്ജന കൃഷ്ണ, കൂസാറ്റ് പി.ജി എൻട്രൻസ് പരീക്ഷയിൽ 21- റാങ്ക് നേടിയ ആദിത്യൻ ചങ്കത്ത് എന്നിവരെ ചടങ്ങിൽ സ്നേഹാദരം നൽകി അനുമോദിച്ചു..
എസ്.എസ്.എൽ.സി., പ്ലസ്ടു വിദ്യാർത്ഥി പ്രതിഭകളെയും ഉപഹാരം നൽകി അനുമോദിച്ചു.സംഘടനാ സാരഥികളായ വി.ബാലകൃഷ്ണൻ നായർ, പി.ഐ.സൈമൺ, ജോതി ദാസ് ഗുരുവായൂർ, ഉണ്ണികൃഷ്ണൻ എടവന, ഗുരുവായൂർ ജയപ്രകാശ്, മുരളി അകമ്പടി എന്നിവർ സംസാരിച്ചു. പാനയോഗം ഖജാൻജി പ്രീത എടവന ഉപഹാര സമർപ്പണം നടത്തി.പാന വിദ്വാൻദേവീദാസൻ എടവന, വില്ലിന്മേൽ തായമ്പക വിദ്വാൻ ഷൺമുഖൻ തെച്ചിയിൽ, ഇലത്താള വിദ്വാൻ പ്രഭാകരൻ മൂത്തേടത്ത് മദ്ദള വിദ്വാൻ രാജു കോക്കൂർ എന്നിവർ അമ്പതോളം വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം നടത്തി ചന്ദ്രൻ ചങ്കത്ത്,അനിൽ കല്ലാറ്റ്, വിജയകുമാർ അകമ്പടി എം.ശ്രീനാരായണൻ, ശ്രീകുമാർ പി.നായർ, കെ.അപ്പുകുട്ടൻ നായർ ,സി.ധന്യ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.