ഗുരുവായൂർ: മണിക്കിണർ നവീകരിക്കുന്നതുമായി ബന്ധപ്പെട്ട് വഴിപാടുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം അവസാനിപ്പിച്ചു. ഭക്തർക്ക് ഞായറാഴ്ച മുതൽ നെയ്പ്പായസം, അപ്പം, അട, അഹസ്സ് എന്നീ വഴിപാടുകൾ ശീട്ടാക്കാൻ സംവിധാനമായി.
ഏപ്രിൽ 11നാണ് വഴിപാടുകൾ നിർത്തി വച്ചത്. 18ന് മണിക്കിണർ സമർപ്പണം നടന്നു. എന്നിട്ടും വഴിപാടുകൾ ആരംഭിച്ചിരുന്നില്ല. ഇടർന്ന് മാധ്യമ വാർത്തകളും വന്നിരുന്നു.
ഇതേത്തുടർന്ന് ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ ശനിയാഴ്ച ദേവസ്വം ഉദ്യോഗസ്ഥരുടെയും കീഴ്ശാന്തി നമ്പൂതിരിമാരുടെയും യോഗം വിളിച്ച യോഗത്തിലാണ് വഴിപാടുകൾ വീണ്ടും ആരംഭിക്കാൻ തീരുമാനമായത്.
ഞായറാഴ്ച മുതൽ 35 ലീറ്റർ നെയ്പ്പായസം നിവേദ്യത്തിനായി തയാറാക്കും. അപ്പം, അട എന്നിവ അഹസ്സ് വഴിപാടിലേക്കുശീട്ടാക്കുന്ന ഭക്തർക്കും വേണ്ടി തയ്യാറാക്കും. എന്നാൽ വലിയ തുകയ്ക്കുള്ള വഴിപാടുകളുടെ കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല.