ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിനു മുന്നിൽ വന്ന് ആനകൾക്കു തൊഴാനുള്ള അവ സരം നിഷേധിക്കുന്നത് ശരിയല്ല,
വർഷങ്ങളായി കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള നാട്ടാനകൾ ക്ഷേത്രത്തിനു മുന്നിൽ വന്ന് കണ്ണനെ വണങ്ങി ഗജരാജൻ കേശവൻ്റെ പ്രതിമയേയും വണങ്ങുന്നത് പതിവുള്ള കാര്യമാണ്.
വെള്ളിയാഴ്ച രാവിലെ മച്ചാട് ജയറാം എന്ന കൊമ്പൻ തൊഴാനായി എത്തിയപ്പോൾ അനുവാദം നൽകാതെ തിരിച്ചയച്ചത് ന്യായീകരണമില്ലാത്ത കാര്യമാണ്
ക്ഷേത്രത്തിനു മുന്നിൽ ഗജവീരന്മാർക്ക് തൊഴുവാൻ പാടില്ല എന്നൊരു തീരുമാനം ദേവസ്വം ഭരണസമിതി എടുത്തിട്ടുണ്ടെങ്കിൽ ഭക്തജനങ്ങളെ അറിയിക്കാനുള്ള മാന്യത ദേവസ്വം കാണിക്കേണ്ടതായിരുന്നു.
ദേവസ്വത്തിൻ്റെ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നതായി ആനപ്രേമിസംഗം പ്രസിഡന്റ് കെ പി ഉദയൻ അഭിപ്രായപ്പെട്ടു.