ഗുരുവായൂർ: ഗുരുവായൂർ നഗരസഭ 23ാം വാർഡ് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ശ്രീ മോഹനൻ പൂക്കൈതക്കൽ അനുസ്മരണവും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് പാലിയത്ത് ചിന്നപ്പൻ നായർ പുരസ്കാരവും, വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും നടന്നു.

മുൻ ഡി സി സി പ്രസിഡണ്ട് ഒ അബ്ദുറഹിമാൻ കുട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കെ പി എ റഷീദ് അധ്യക്ഷനായി. നഗരസഭാ പ്രതിപക്ഷ നേതാവ് കെ പി ഉദയൻ, ചാവക്കാട് മണ്ഡലം പ്രസിഡണ്ട് കെ വി ഷാനവാസ്, മണ്ഡലം കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് സ്റ്റീഫൻ ജോസ്, കൗൺസിലർ വി കെ സുജിത്, എന്നിവർ ആശംസകൾ അർപ്പിച്ച് പ്രസംഗിച്ചു.

മുൻ കൗൺസിലർ പ്രിയാ രാജേന്ദ്രൻ സ്വാഗതവും, ശ്രീധരൻ ഊട്ടുമഠത്തിൽ നന്ദിയും പറഞ്ഞു. പ്രതീഷ് ഓടാട്ട് വി എ സുബൈർ, മിഥുൻ പൂക്കൈതക്കൽ, ബിജു ഓടാട്ട്, സുരേഷ്, രാജേഷ്, പ്രകാശൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.