- Advertisement -[the_ad id="14637"]
ഗുരുവായൂർ: ഗുരുവായൂർ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിലെ അപകടവസ്ഥയിലുള്ള സ്ലാബുകൾ മാറ്റി പുതിയ സ്ലാബുകൾ സ്ഥാപിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ബിജെപി ഗുരുവായൂർ ഏരിയ കമ്മറ്റി പ്രതിഷേധിച്ചു.
ഗുരുവായൂർ ഏരിയ പ്രസിഡന്റ് മനീഷ് കുളങ്ങര സ്വാഗതം ആശംസിച്ചു. ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചരമ്പത്ത് അധ്യക്ഷത വഹിച്ചു വാർഡ് കൗൺസിലർ ശോഭ ഹരിനാരായണൻ പ്രതിഷേധം ഉദ്ഘാടനം ചെയ്തു ഏരിയ സെക്രട്ടറി സജിത്ത് നന്ദി അറിയിച്ചു.സുഭാഷ് മണ്ണാറത്ത്, പ്രബീഷ് തിരുവെങ്കിടം,ശ്രീജിത്ത് പള്ളിക്കര, ജിഷാദ്, അഭിജിത്ത്,മണികണ്ഠൻ, ഭരതൻ തുടങ്ങിയവർ പങ്കെടുത്തു