ഗുരുവായൂർ: പൈതൃകം ഗുരുവായൂർ ആദ്ധ്യാത്മിക പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മെയ് 28 ഞായറാഴ്ച വൈകീട്ട് ഗുരുവായൂർ രുഗ്മിണി റീജൻസിയിൽ വെച്ചു പ്രകാശനം ചെയ്യപ്പെടുവാനുള്ള , തിരുവനന്തപുരം തിരുമല ആനന്ദാശ്രമ മഠാധിപതി സ്വാമി സുകുമാരാനന്ദജി, മലയാളത്തിൽ തർജ്ജമ ചെയ്ത് ഗോരഗഖ്പൂർ ഗീത പ്രസ്സ് പ്രസിദ്ധീകരിക്കുന്ന ശ്രീമദ് നാരായണീയം, ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ,ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിൽ നിന്നും പൂജിച്ചനുഗ്രഹിച്ച ആദ്യ പ്രതി ,ഭാഗവാതാചാര്യൻ ശ്രീ ഗുരുവായൂർ പ്രഭാകർജി ഏറ്റുവാങ്ങി.
തന്ത്രി മഠത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഗുരുപത്നി ശാരദ പ്രഭാകർജി, പൈതൃകം ആദ്ധ്യാത്മിക പഠനകേന്ദ്രം ചെയർമാൻ ഐ പി രാമചന്ദ്രൻ , പൈതൃകം കോഡിനേറ്റർ അഡ്വ. രവി ചങ്കത്ത് , കണവീനർ കെ ജി സുബ്രഹ്മണ്യൻ, രക്ഷാധികാരി എ കെ ദിവാകരൻ തുടങ്ങിയവർ പങ്കെടുത്തു.