ഗുരുവായൂർ: പൈതൃകം ഗുരുവായൂർ ആദ്ധ്യാത്മിക പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ .തിരുനെല്ലൂർ മഹാ ശിവക്ഷേത്രത്തിൽ 2023 മെയ് 22 തിങ്കളാഴ്ച മുതൽ നടക്കും.
ഭാഗവാതാചാര്യൻ ഗുരുവായൂർ പ്രഭാകർജി യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന മൂന്നാമത് ഭാഗവത ഏകാഹ് ജ്ഞാന യജ്ഞം തിങ്കളാഴ്ച കാലത്ത് 8 മണി മുതൽ തിരുനെല്ലൂർ മഹാശിവക്ഷേത്രത്തിൽ വെച്ച് നടത്തപ്പെടുകയാണ്. ആചാര്യ വരണത്തോടെയും ഗുരു പ്രഭാകർജിയും, ഗുരുപത്നി ശ്രീമതി ശാരദാ പ്രഭാകർജിയും, പൈതൃകം ഭാരവാഹികളും, ക്ഷേത്രം ഭാരവാഹികളും ചേർന്ന് ഭദ്രദീപം തെളിയിക്കുന്നതോടെ മൂന്നാം ശ്രീമദ് ഭാഗവത ഏകാഹ്ജ്ഞാന യജ്ഞം സമാരംഭിക്കും. തുടർന്ന് വിഷ്ണു സഹസ്രനാമ പാരായണത്തോടെ ആരംഭിയ്ക്കുന്ന ശ്രീമദ്ഭാഗവത ഏകാഹ ജ്ഞാന യജ്ഞം വൈകീട്ട് 6 മണിയ്ക്ക് ദീപാരധനയോടെ പര്യവസാനിയ്ക്കും.
ശ്രീമദ് ഭാഗവതത്തിലെ പ്രധാന ശ്ലോകങ്ങൾ പാരായണം ചെയ്യുകയും സംഗ്രഹിക്കുകയും ചെയ്യുന്ന ശ്രീമദ് ഭാഗവത ഏകാഹ ജ്ഞാന യജ്ഞത്തിലേക്ക് എല്ലാ ഭക്തരേയും പ്രത്യേകം സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.
ഭാരതീയ പൈതൃകത്തിന്, ആധാരമായ ശ്രീമദ്ഭാഗവതാതി, പുരാണേതിഹാസങ്ങളെ പരിചയപ്പെടുത്തുന്നതിനും, അടുത്ത തലമുറയിലേയ്ക്ക് പകരുന്നതിനും, പൈതൃകം ആദ്ധ്യാത്മിക പഠനകേന്ദ്രം ആരംഭിച്ചിരിക്കുന്ന ഈ യജ്ഞത്തിൽ പങ്കെടുക്കാവുന്നതാണെന്ന് പൈതൃകം ഗുരുവായൂർ ആദ്ധ്യാത്മിക പഠനകേന്ദ്രം ചെയർമാൻ ഐ പി.രാമചന്ദ്രൻ 9567723344, കൺവീനർ കെ ജി സുബ്രഹ്മണ്യൻ 7994638729, ട്രഷറർ ഇന്ദിര മോഹൻദാസ് 9645965858 എന്നിവർ അറിയിച്ചു.