ഗുരുവായൂർ: വിശ്വ പ്രസിദ്ധവും, ചരിത്ര പ്രാധാന്യവുമുള്ള ഗുരുവായൂരില്‍ ദൈനം ദിനം എത്തി ചേരുന്ന ആയിരക്കണക്കിന് ജനങ്ങള്‍ക്ക് ഏറെ സഹായകരമാകുന്ന വിധത്തില്‍ നഗരസഭയുടെ 58 സെന്‍റ് സ്ഥലത്ത്, കേന്ദ്ര സര്‍ക്കാരിന്‍റെ പ്രസാദ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 9 കോടി ചിലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്‍റര്‍ പ്രവര്‍ത്തനം ആരംഭിക്കുകയാണ്. കുടുംബശ്രീയാണ് ഫെസിലിറ്റേഷന്‍ സെന്‍റര്‍ നടത്തിപ്പിനുള്ള ചുമതല ഏറ്റെടുത്തിട്ടുള്ളത്.
എ.സി & നോണ്‍ എ. സി ഡോര്‍മിറ്ററി, ക്ലോക്ക് റൂം, ഫുഡ് കോര്‍ട്ട്, ഫ്രഷ് അപ്പ്, സോവിനേഴ്സ് ഷോപ്പ്, ഓണ്‍ലൈന്‍ സര്‍വ്വീസ്, ഹബ്ബ്, കോണ്‍ഫറന്‍സ് ഹാള്‍, എ.ടി.എം കൗണ്‍ടര്‍ എന്നീ സൗകര്യങ്ങള്‍ ഈ സെന്‍ററില്‍ ഇപ്പോള്‍ ലഭ്യമാകും. തുടര്‍ന്ന് കൂടുതല്‍ സൗകര്യങ്ങള്‍ ഉൾപ്പെടു തന്നതായിരിക്കും.
2023 മെയ് 24 വൈകിട്ട് 4 മണിക്ക് ഫെസിലിറ്റേഷന്‍ സെന്‍റര്‍ പരിസരത്ത്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്‍ററിന്‍റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിക്കും. തൃശ്ശൂര്‍ എം പി. ടി എന്‍ പ്രതാപന്‍, ഗുരുവായൂര്‍ എം എല്‍ എ എന്‍ കെ അക്ബര്‍, മണലുര്‍ എം എല്‍ എ മുരളി പെരുനെല്ലി, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ വി കെ വിജയന്‍, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അനുകുമാരി ഐ എ എസ് തുടങ്ങി. രാഷ്ടീയ, സാമൂഹ്യ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.
തദ്ദേശീയരുടേയും, ഗുരുവായൂരില്‍ എത്തിച്ചേരുന്ന ജനസഹസ്രങ്ങളുടേയും ക്ഷേമത്തിനായി, നഗരസഭ നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ന്നും ഏവരുടേയും പിന്തുണയും, സഹകരണവും ഉണ്ടാകണമെന്ന് ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് പത്രസമ്മേളനത്തിൽ അഭ്യർഥിച്ചു.