ഗുരുവായൂർ: ജാഗൃതി ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
നഗരസഭ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങ് നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ വിജയൻ പഠനോപകരണ വിതരണവും വിദ്യാഭ്യാസ സന്ദേശവും നൽകി. പ്രസിഡന്റ് പ്രൊഫ.എൻ വിജയൻ മേനോൻ അധ്യക്ഷത വഹിച്ചു.
നഗരസഭ പ്രതിപക്ഷ നേതാവ് കെ പി ഉദയൻ, കൗൺസിലർമാരായ ശോഭ ഹരിനാരായണൻ, ജ്യോതി രവീന്ദ്രനാഥ്, മുൻ നഗരസഭ ചെയർപേഴ്സൺ വിഎസ് രേവതി, പി കെ രാജേഷ് ബാബു, ആർ ജയകുമാർ , ഡോ. എം കെ ഹരിനാരായണൻ, സജിത് കുമാർ, വസന്തമണി, പി ശിവദാസൻ, എം അനൂപ്, കെ പി ഉണ്ണികൃഷ്ണൻ, കെ എസ് സജിത്ത് കുമാർ, ഡോ രങ്കണ്ണ കുൽക്കർണി, ടി വി കവിത തുടങ്ങിയവർ സംസാരിച്ചു.
ഗുരുവായൂർ മേഖലയിലെ വിവിധ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുത്ത നൂറ് വിദ്യാർഥികൾക്കായി സ്കൂൾ ബാഗ്, നോട്ട്ബുക്കുകൾ പേന തുടങ്ങിയ പഠനോപകരണങ്ങളാണ് ചടങ്ങിൽ വിതരണം ചെയ്തത്.