the digital signature of the temple city

മാതൃ ദിനത്തിൽ തിരുവെങ്കിടം നായർ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ അമ്മമാർക്ക് വന്ദനം

ഗുരുവായൂർ: മാതൃ ദിനത്തിൽ അമ്മമാർക്ക് സ്നേഹം പകർന്ന് വസ്ത്രവും, ദക്ഷിണയും, ഉപഹാരവും നൽകി തിരുവെങ്കിടം നായർ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ മാതൃവന്ദനം നടത്തി.

- Advertisement - Guruvayoor image

മാതൃദിനത്തിൽ സമാജം ഓഫീസിൽ ചേർന്ന ദിനാചരണാഘോഷം സമാജം പ്രസിഡണ്ട് ബാലൻ വാറണാട്ട് ഉൽഘാടനം ചെയ്തു. മുതിർന്ന അമ്മമാരായ ദേവകിയമ്മ വട്ടേക്കാടത്ത്, കമലാകൃഷ്ണൻ നന്ദനം എന്നിവർക്ക് വസ്ത്രവും ദക്ഷിണയും ഉപഹാരവും നൽകി സമാജം പ്രസിഡണ്ട് മാതൃവന്ദനത്തിന് ആരംഭം കുറിക്കുകയും ചെയ്തു.

യോഗത്തിൽ സമാജം സെക്രട്ടറി പ്രഭാകരൻ മണ്ണൂർ അദ്ധ്യക്ഷത വഹിച്ചു. അമ്പതാം വിവാഹ വാർഷിക ആഘോഷിച്ച കാഞ്ഞുള്ളി കുമാരി ചന്ദ്രന് സ്നേഹാദരവും ചടങ്ങിൽ നൽകി. ഉണ്ണികൃഷ്ണൻ ആലക്കൽ മാതൃദിന സന്ദേശം നൽകി.

രാജു കൂടത്തിങ്കൽ, പ്രദീപ് നെടിയേടത്ത്, അർച്ചനാരമേശ്, ജയന്തി ശിവകുമാർ ,രമേശ് മനയത്ത്, പി മുരളീധര കൈമൾ, രമ്യ കപ്പാത്തയിൽ, ശ്രീദേവി ബാലൻ, ഉഷാ ഗംഗാധരൻ, അഡ്വ ബിന്ദു കണിച്ചാടത്ത് എന്നിവർ സംസാരിച്ചു. തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിരുന്നു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts