ഗുരുവായൂർ: ഗുരുവായൂർ തിരുവെങ്കിടം എൻ.എസ്.എസ്. കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ കണ്ടിയൂർ സുശീലാമ്മ സ്മരണർത്ഥം നൽകുന്ന മാതൃസ്മൃതി പുരസ്കാരം മണ്ണുങ്ങൽ സരസ്വതി ടീച്ചർക്ക്.
ഗുരുവായൂർ നഗരസഭ ചെയർമാൻ ശ്രീ. എം. കൃഷ്ണദാസിൻ്റെ അമ്മയാണ് റിട്ട. സരസ്വതി ടീച്ചർ. മാതൃ ദിനമായ മെയ് 14 ഞാറാഴ്ച ഉച്ചക്ക് 3.30 ന് കരയോഗ മന്ദിരത്തിൽ വെച്ചു നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം സമ്മാനിക്കും. 10001 രൂപയും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്ക്കാരം.
ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ വിജയൻ, നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ്, മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി, താലൂക്ക് യൂണിയൻ പ്രസിഡന്റ് ഗോപാലൻ തുടങ്ങിയവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. കരയോഗത്തിലെ +2 വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ യോഗത്തിൽ വിതരണം ചെയ്യുന്നതാണ്,
കാലത്ത് വിദ്യാഗോപാലമന്ത്ര അർച്ചനയും നടക്കുന്നതാണെന്ന് കരയോഗം ഭാരവാഹികളായ ബാലകൃഷ്ണൻ നായർ, എം ശ്രീനാരായണൻ എന്നിവർ അറിയിച്ചു.