- Advertisement -[the_ad id="14637"]
ഗുരുവായൂർ: ശ്രീകൃഷ്ണ കോളേജിൽ 2016ൽ ഡി സോൺ കലോൽസവത്തിനിടെ മരം വീണുണ്ടായ അപകടത്തിൽ മരിച്ച അനുഷയുടെ സഹോദരന് ദേവസ്വത്തിൻ സ്ഥിരം ജോലി നൽകും.
ഗുരുവായൂർ ദേവസ്വം ഭരണസമിതി യോഗമാണ് ഈ തീരുമാനമെടുത്തത്. അനുഷയുടെ സഹോദരൻ അക്ഷയ് എസ്.എയ്ക്ക് റൂംബോയ് തസ്തികയിൽ സ്ഥിര നിയമനം നൽകാനാണ് ചെയർമാൻ ഡോ വി കെ വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന ഭരണ സമിതി തിരുമാനിച്ചത്. നേരത്തെ ശ്രീകൃഷ്ണ കോളേജിൽ മരം വീണുണ്ടായ അപകടത്തിൽ ശരീരം തളർന്ന സുധിലയ്ക്ക് എൽ ഡി ക്ലാർക്കായി സ്ഥിരം നിയമനം നൽകിയിരുന്നു.