ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്ന അഷ്ടമംഗല്യ പ്രശ്നത്തിൽ ബിംബം മാറാത്ത നവീകരണ കലശം നടത്തണം എന്ന വിധിപ്രകാരം ശ്രീമഹാദേവന്റെ പ്രതിഷ്ഠ ബാലാലയത്തിലേക്ക് മാറ്റി പ്രതിഷ്ഠിച്ചു.
ഞായറാഴ്ച കാലത്ത് 2.30 ന് ക്ഷേത്ര നട തുറക്കുകയും, ക്ഷേത്രം തന്ത്രി ബഹ്മശ്രീ
ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ പൂജകൾക്കും , കലശാഭിഷേകത്തിനും ശേഷം ആണ് ബാലാലയ പ്രതിഷ്ഠ നടത്തിയത്.
ശ്രീ കോവിലിന്റെ നവീകരണത്തിനു ശേഷം ജൂൺ 28 – ന് പുന:പ്രതിഷ്ഠയും ജൂലൈ 1 ന് ദ്രവ്യാവർത്തി കലശവും നടത്തും. ബാലാലയ പ്രതിഷ്ഠക്ക് ട്രസ്റ്റി ബോർഡ് ചെയർമാൻ ജി കെ പ്രകാശൻ, എക്സിക്യൂട്ടീവ് ഓഫീസർ പി ടി വിജയി, ട്രസ്റ്റി ബോർഡ് മെമ്പർമാരായ കെ കെ ഗോവിന്ദ് ദാസ്, പി സുനിൽകുമാർ , ചെറുതയൂർ ഉണ്ണികൃഷണൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചു.