ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ ഞായറാഴ്ച പതിവില്ലേറെ വിവാഹത്തിരക്കുണ്ടായി. വൈശാഖ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച 181 വിവാഹങ്ങൾ ആണ് ക്ഷേത്രത്തിൽ ശീട്ടാക്കിയത് നാലു മണ്ഡപങ്ങളിൽ ഒരേ സമയം താലി കെട്ട് നടത്തിയതിനാൽ വളരെ വേഗത്തിൽ വിവാഹ പാർട്ടിയുടെ തിരക്ക് ഒഴിവായി.
നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയ വകയിൽ 19,10,590 രൂപയാണ് ക്ഷേത്രത്തിലേക്ക് ലഭിച്ചത് . തുലാഭാരം വഴിപാട് 20,86,780 രൂപയും, 6,06,050 രൂപയുടെ പാൽ പായസവും, 2,05,740 രൂപയുടെ നെയ് പായസവും ഭക്തർ ശീട്ടാക്കിയിരുന്നു. വിവാഹവും, വിവാഹ ഫോട്ടോഗ്രാഫിയും വഴി 1,70,000 രൂപയും ലഭിച്ചു. ഭണ്ഡാര ഇതര വരുമാനമായി 62,76,287 രൂപയാണ് ഞായറഴ്ച ക്ഷേത്രത്തിലേക്ക് ലഭിച്ചത് .