the digital signature of the temple city

കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് സാന്ത്വന സംഗമം നടത്തി

ചാവക്കാട്:  കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് വൃക്ക രോഗികൾക്കും കുടുംബാംഗങ്ങൾക്കുമായുള്ള സാന്ത്വന സംഗമം നടത്തി. ഡയാലിസിസ് സഹായ വിതരണ ചടങ്ങ് ചാവക്കാട് തഹസീൽദാർ ടി കെ ഷാജി ഉദ്ഘാടനം ചെയ്തു.

- Advertisement - Guruvayoor image

വൃക്ക രോഗികൾക്കുള്ള സർക്കാർ ആനുകൂല്യങ്ങളെ പറ്റി വിശദാംശങ്ങൾ നൽകിയ അദ്ദേഹം ഒരു പതിറ്റാണ്ടിലധികമായി പ്രവർത്തിച്ചു വരുന്ന കൺസോളിന്റെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചു. പ്രശസ്ത സിനിമ നാടക നടനായ മാത്യുസ്    പാവറട്ടി മുഖ്യാതിഥിയായിരുന്നു. പ്രസിഡൻറ് അബ്ദുൽ ലത്തീഫ് അമ്മെങ്ങര അധ്യക്ഷനായിരുന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി അഡ്വ സുജിത് അയിനിപ്പുള്ളി സ്വാഗതം പറഞ്ഞു.

ഒരു വ്യാഴവട്ടത്തിലേറെ കാലമായി ഡയാലിസിസ് സഹായങ്ങൾ  ചെയ്തുവരുന്ന ട്രസ്റ്റിന് സാമ്പത്തിക സഹായങ്ങൾ സമാഹരിച്ച ട്രസ്റ്റിമാരായ പി എം അബ്ദുൽ ഹബീബ്, സി കെ  ഹക്കിം  ഇമ്പാർക്ക്, ജമാൽ താമരത്ത്, കുവൈറ്റ്‌ ഗ്രൂപ്പ്‌ പ്രതിനിധി ഉമ്മർ എന്നിവർക്ക് മെമെന്റോകൾ നൽകി ആദരിച്ചു. ട്രസ്റ്റിന്റെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് കൺസോൾ ട്രസ്റ്റി എം. കെ. നൗഷാദലി വിശദീകരിച്ചു. ട്രഷറർ പി വി അബ്ദുമാസ്റ്റർ നന്ദി പറഞ്ഞു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts