ഗുരുവായൂർ: മെയ് ദിനത്തിൽ ഒരുക്കിയ ആഹ്ലാദവും, ആവേശവും, ആദരവും, വിജ്ഞാനവും, ഹരവും, ഹാസ്യവും നിറഞ്ഞ് നിന്ന സദസ്സ് രുഗ്മണി കല്യാണമണ്ഡപത്തിൽ ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ദീപോ ജ്ജ്വലനം നടത്തി ഉദ്ഘാടനം ചെയ്തു
കൂട്ടായ്മ പ്രസിഡണ്ടു് കെ ടി ശിവരാമൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂർ ക്ഷേത്ര ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് സ്നേഹാദര ഉപഹാര സമർപ്പണം നടത്തി. മുഖ്യാതിഥിയായി സിനിമാ – സീരിയൽ നടനും, കാരിക്കേച്ചറുമായ നന്ദകിഷോർ എത്തിച്ചേർന്ന് കാരിക്കേച്ചറും, പ്രഭാഷണവും നിർവഹിച്ചു. മമ്മിയൂർ ദേവസ്വം ചെയർമാൻ ജി കെ പ്രകാശൻ ഉന്നത വിജയ പ്രതിഭകൾക്ക് സമ്മാനദാനവും നൽകി. കർഷകശ്രീ പുരസ്ക്കാര ജേതാവ് വി ബാലചന്ദ്രൻ, ചുമർ ചിത്ര കലാപ്രതി ഇ യൂ രാജഗോപാൽ, ബഹുമുഖ വാദ്യപ്രതിഭ ഷൺമുഖൻ തെച്ചിയിൽ എന്നിവരെ പുരസ്ക്കാര ഉപഹാരം നൽകി ചടങ്ങിൽ അനുമോദിച്ചു.
കൂട്ടായ്മ സെക്രട്ടറി അനിൽ കല്ലാറ്റ്, രവി ചങ്കത്ത്, മുരളി മുള്ളത്ത്, ബാലൻ വാറണാട്ട്, ശശി കേനാടത്ത്, ജയറാംആലക്കൽ, മുരളി അകമ്പടി എന്നിവർ സംസാരിച്ചു. അനുമോദനാർഹർ മറുപടി പ്രസംഗങ്ങളും നടത്തി. നന്ദകിഷോർ അവതരിപ്പിച്ച ഹാസ്യകലാ വിരുന്ന്, ജയറാം ആലക്കലിൻ്റെ കവിതാലാപനം, കൂട്ടായ്മ കുടുംബാഗങ്ങളിൽ 75 വയസ്സ് പൂർത്തിയാക്കിയവരെ ആദരിക്കൽ, ഉന്നതതലങ്ങളിൽ വിജയിച്ച പ്രതിഭകൾക്ക് അനുമോദനം, പ്രസന്നാ ബാബും സംഘവും അവതരിപ്പിച്ച തിരുവാതിര കളി, സ്കൂൾ തല വിജയ പ്രതിഭകളുടെ നൃത്തനൃത്യങ്ങൾ, ഗാനാലാപനം, ക്വിസ്, കഥപറച്ചിൽ, വിനോദ – വിജ്ഞാന കളികൾ എന്നിവയും, സമ്മേളനാനന്തരം വന്നെത്തിയവർക്ക് ഉപഹാര വിതരണവും, സ്നേഹവിരുന്നും ഉണ്ടായിരുന്നു.
പരിപാടികൾക്ക് ശ്രീധരൻ മാമ്പുഴ, രവിവട്ടരങ്ങത്ത്, ബാബു വീട്ടിലായിൽ, ഗുരുവായൂർ ജയപ്രകാശ്, രാധാ ശിവരാമൻ, സരളമുള്ളത്ത്, ടി ദാക്ഷായിണിയമ്മ, നിർമ്മല നായകത്ത്, അംബിക പുല്ലാട്ട്, കോമളം നേശ്യാർ, കെ തങ്കമണിയമ്മ, ഉദയ ശ്രീധരൻ, എം ഹരിദാസ്, എം.വേണുഗോപാൽ, ടി ശിവദാസൻ, പി കെ കെ മേനോൻ , വി പി നായർ, സേതു കരിപ്പോട്ടിൽ, സി വേണുഗോപാൽ, കാർത്തിക വട്ടേക്കാടത്ത്, മല്ലിക മേനോൻ ,രാധാമണി ചാത്തനാത്ത്, സി സുമതി, അരവിന്ദാക്ഷൻ കോങ്ങാട്ടിൽ, മുരളി മണ്ണുങ്ങൽ എന്നിവർ നേതൃത്വം നൽകി.