ഗുരുവായൂർ: ജീവകാരുണ്യ സംഘടനയായ സുവിതം ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ രണ്ടു് പതിറ്റാണ്ടോളം സുവിതം പ്രസ്ഥാനത്തിൻ്റെ സാരഥിയായിരുന്ന, ഗുരുവായൂരിലെ പൊതു കാര്യ പ്രസക്തനുമായിരുന്ന രാമൻകുട്ടി മേനോൻ്റെ ചരമവാർഷിക ദിനത്തിൽ അനുസ്മരണവും,സുവിത സംഗമവും നടത്തി.
മാതാ കമ്മൂണിറ്റി ഹാളിൽ സുവിതം പ്രസിഡണ്ടു് പ കെ സരസ്വതിയമ്മയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് കെ പി ഉദയൻ ഉദ്ഘാടനം ചെയ്തു.
നേരത്തെ രാമൻകുട്ടി മേനോൻ്റെ കമനീയ ഛായാചിത്രത്തിന് മുമ്പിൽ പുഷ്പ്പാർച്ചന നടത്തി സമൂഹ പ്രാർത്ഥനയുമായി ചടങ്ങിന് തുടക്കം കുറിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ ജനു ഗുരുവായൂർ മുഖ്യ അനുസ്മരണ പ്രഭാഷണവും ബാലൻ വാറണാട്ട് ആമുഖ പ്രസംഗവും നടത്തി. നഗരസഭ കൗൺസിലർമാരായ ശോഭാ ഹരി നാരായണൻ, രേണുക ശങ്കർ, മുൻ നഗരസഭ ചെയർമാൻ എം രതി ടീച്ചർ, സുവിതം സെക്രട്ടറി വരുണൻ കൊപ്പര, ബ്രഹ്മകളം എഫ് എഫ് സി സിസ്റ്റർ റോസിലിൻ, മാർട്ടിൻ ആൻ്റണി, കെ.വി.രാമകൃഷ്ണൻ, ശ്രീലക്ഷ്മി കെ.മേനോൻ എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി.
സംഗമത്തിൽ അമ്പതോളം അമ്മമാർക്ക് പെൻഷൻ, പുതപ്പ് എന്നിവ പി കെ വിജയലക്ഷ്മി ടീച്ചർ വിതരണം ചെയ്തു. സമ്മേളനാനന്തരം സ്നേഹവിരുന്നും ഉണ്ടായിരുന്നു. കെ പി കരുണാകരൻ, എം പി ശങ്കരനാരായണൻ, അനിൽ കല്ലാറ്റ് മോഹൻദാസ് ചേലനാട്ട്, ശ്രീധരൻ മാമ്പുഴ, കലാമണ്ഡലം രമ, എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി. ഗുരുവായൂർ സൈനിക സേവാ സമിതി അംഗങ്ങൾ സാന്നിദ്ധ്യമറിയിച്ച് സജീവവുമായിരുന്നു.