ഗുരുവായൂർ: തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ആചാര – അനുഷ്ഠാന -താന്ത്രിക പെരുമയിൽ നടത്തപ്പെടുന്ന ബ്രഹ്മോത്സവത്തിന് കൊടിയേറ്റ് ഭക്തിസാന്ദ്രമായി.
ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ആചാര്യവരണം നടത്തി അങ്കുരാരോചണവും അനുബന്ധ പൂജാവിധികളും പൂർത്തിയാക്കി ക്ഷേത്ര ഭഗവാൻ്റെ കിഴക്കെ തിരുനടയിൽ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ തന്ത്രി ചേന്നാസ് ഹരി നമ്പൂതിരിപ്പാട് കൊടിയേറ്റ കർമ്മം നിർവഹിച്ചു.
കോട്ടപ്പടി സന്തോഷമാരാർ, ഗുരുവായൂർ ശശിമാരാർ എന്നിവരുടെ താളവാദ്യ അകമ്പടിയുമുണ്ടായി ഭഗവൽ നാമപ്രാർത്ഥനാ മുഖരിതമായ വേളയ്ക്ക് ക്ഷേത്രസമിതി ഭാരവാഹികളായ ശശി വാറണാട്ട്, പ്രഭാകരൻ മണ്ണൂർ, ചന്ദ്രൻ ചങ്കത്ത്, ബാലൻ വാറണാട്ട്, സേതു തിരുവെങ്കിടം, ശിവൻ കണിച്ചാടത്ത്, ജോതിദാസ് ഗുരുവായൂർ, ഹരി കൂടത്തിങ്കൽ, ബിന്ദു നാരായണൻ, രാജേഷ് പെരുവഴികാട്ട്, ഹരി നാരായണൻ പുത്തൻവീട്ടിൽ എന്നിവർ നേതൃത്വം നൽകി. ഏപ്രിൽ 18 ന് ബ്രഹ്ത്തായ നവീകരണ കലശവുമായി തുടക്കം കുറിച്ച 18 ദിനം നീണ്ടു് നിൽക്കുന്ന ആഘോഷത്തിന് മെയ് 5 ന് ആറാട്ടോടെ കൊടി ഇറങ്ങി സമാപനം കുറിയ്ക്കുന്നതുമാണ്.