ഗുരുവായൂർ: ഗുരുവായൂർ നഗരസഭ പ്രസിദ്ധീകരിച്ച കരട് മാസ്റ്റർ പ്ലാൻ മുൻ ജില്ലാ ടൗൺ പ്ലാനർ ഗോപി തൃപ്രയാർ പൊതുജന സമക്ഷം അവതരിപ്പിച്ചു. സേവ് ഗുരുവായൂർ മിഷൻ ജനറൽ ബോഡി യോഗത്തിനോടനുബന്ധിച്ച് നടത്തിയ സമഗ്ര വികസന യോഗം നടനും കലാ സാംസ്ക്കാരിക പ്രവർത്തകനും SGM പ്രസിഡണ്ടുമായ ശിവജി ഗുരുവായൂർ ഉദ്ഘാടനം ചെയ്തു.
ഗുരുവായൂർ നഗരസഭ സമഗ്ര വികസനം ലക്ഷ്യമാക്കി നടത്തിയ ചർച്ചകളിൽ റോഡുകളുടെ വീതികളിൽ സംഭവിച്ചിരിക്കുന്ന മാറ്റങ്ങൾ, ഡ്രൈ അഗ്രികൾച്ചറൽ ലാൻഡ്കളിൽ കാണിച്ചിരിക്കുന്ന നിയന്ത്രണങ്ങൾ എന്നിവ പുനഃപരിശോധിക്കുക, പുതിയ മാസ്റ്റർ പ്ലാനിലെ ഓരോ സോണുകളും FSI നിയന്ത്രണ വിധേയമാക്കുക, പൊതു ജനങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കുവാൻ നഗരസഭ നേരിട്ടു പൊതുചർച്ചകൾ സംഘടിപ്പിക്കുക എന്നീ നിർദ്ദേശങ്ങൾ വന്നു
LENSFED ഗുരുവായൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുജനഭിപ്രായങ്ങൾ ക്രോഡീകരിച്ച് നഗരസഭ സെക്രട്ടറിക്ക് ഒരു മാസ്സ് പെറ്റിഷൻ നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.
സേവ് ഗുരുവായൂർ മിഷൻ ജനറൽ സെക്രട്ടറി അജു എം ജോണി, പി ഐ ആന്റോ, കെ ആർ ഉണ്ണികൃഷ്ണൻ, പി ഐ ലാസർ മാസ്റ്റർ, LENSFED സംസ്ഥാന വൈസ് പ്രസിഡണ്ട് ടി സി ജോർജ്, ഏരിയ പ്രസിഡണ്ട് സി ജെ ഷാജു, സെക്രട്ടറി അമർഘോഷ് എന്നിവർ സന്നിഹിതരായിരുന്നു.