ഗുരുവായൂർ: കാരക്കാട് എൻ എസ് എസ് കരയോഗത്തിന്റെ സുവർണ്ണജൂബിലിയുടെ ഭാഗമായി ഒരു വർഷം നീണ്ട് നിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കമായി.

കരയോഗം ഹാളിൽ സംഘടിപ്പിച്ച സുവർണ്ണ ജൂബിലി ആഘോഷങ്ങളും കുടുംബമേളയും യൂണിയൻ പ്രസിഡന്റ് കെ ഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പ്രാെഫ. എൻ വിജയൻ മേനോൻ അധ്യക്ഷനായി. ദൂരദർശൻ മുൻ ന്യൂസ് റീഡറും എൻ എസ്bഎസ് മുകുന്ദപുരം താലൂക്ക് യൂണിയൻ ഭരണസമിതി അംഗവുമായ ആർ ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. വിവിധ മേഖലകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കരയോഗത്തിലെ അംഗങ്ങളെ ചടങ്ങിൽ താലൂക്ക് യൂണിയൻ സെക്രട്ടറി ഒ രാജഗോപാൽ അനുമോദിച്ചു.

പ്രതിനിധി സഭാംഗം പി വി സുധാകരൻ, യൂണിയൻ ഭാരവാഹികളായ ടി.ഉണ്ണികൃഷ്ണൻ മാസ്റ്റർ, ബിന്ദു നാരായണൻ, കരയോഗം സെക്രട്ടറി പി കെ രാജേഷ് ബാബു, ഭാരവാഹികളായ കെ രാധാമണി, സി സജിത് കുമാർ, എ വി ഗോപാലകൃഷ്ണൻ, കോങ്ങാട്ടിൽ വിശ്വനാഥമേനോൻ, പി മഹേഷ്, കോങ്ങാട്ടിൽ അരവിന്ദാഷൻ മേനോൻ, കെ സൗമ്യ, കെ ലക്ഷ്മിദേവി, പങ്കജം വിശ്വനാഥൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കരയോഗം കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.
Photo: കാരക്കാട് എൻ.എസ്.എസ് കരയോഗം കുടുംബമേള യൂണിയൻ പ്രസിഡന്റ് കെ.ഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു