the digital signature of the temple city

തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ നവീകരണ കലശവും, ബ്രഹ്മോത്സവവും.

- Advertisement -[the_ad id="14637"]

ഗുരുവായൂർ: കേരള തിരുപ്പതി എന്നറിയപ്പെടുന്ന തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ നവീകരണ കലശവും ബ്രഹ്മോത്സവവും സമുച്ചിതമായി സാഘോഷം നടത്തപ്പെടുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

ഏപ്രിൽ 18 ന് ആരംഭം കുറിച്ച നവീകരണ കലശ – ബ്രഹ്മോത്സവചടങ്ങുകൾ 18 ദിനങ്ങൾ നീണ്ടു് നിന്നു് മെയ് 5 ന് സമാപനം കുറിയ്ക്കുന്നതാണ്.

60 ലക്ഷത്തിലധികം തുക ചെലവ് വരുന്ന അതിബൃഹ്ത്തായ നവീകരണ കലശ – ബ്ര മോത്സവ ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടാണു് മുഖ്യ കാർമ്മികത്വം നൽക്കുന്നത്. താന്ത്രിക – അനുഷ്ഠാന – ആചാരനിറചടങ്ങുകളോടൊപ്പം ആദ്ധ്യാത്മിക – സാംസ്ക്കാരിക കലാ പരിപാടികളുടെ ഉൽഘാടനം ഏപ്രിൽ 25ന് വൈക്കീട്ട് 6 മണിക്ക് പത്മശ്രീ പെരുവനം കുട്ടൻ മാരാർ ഉൽഘാടനം ചെയ്യുന്നതാണ്.

ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ആദ്ധ്യാത്മിക .മാദ്ധ്യമ- ഉദ്യോഗസ്ഥസാരഥികൾ – ജനപ്രതിനിധികൾ എന്നിവർ സംബന്ധിയ്ക്കുന്നതുമാണ്.10001 ക യും ,പ്രശസ്തിപത്രവും, ഫലകവും അടങ്ങുന്ന ശ്രീ വെങ്കിടേശ്വര പുരസ്ക്കാരം വാദ്യ വിദ്വാൻ കോട്ടപ്പടി സന്തോഷ് മാരാർക്കും, പ്രതിമാസംഗമമൊരുക്കി വിവിധ മേഖലകളിലെ ശ്രേഷ്ഠ വ്യക്തിത്വങ്ങളായ കല്ലൂർ രാമൻകുട്ടി മാരാർ ( വാദ്യ കുലപതി ), ടി.എസ് രാധാകൃഷ്ണജി ( ഭക്തി സംഗീതസപര്യ), ജയരാജ് വാരിയർ (കാരിക്കേച്ചർ), കോട്ടക്കൽ മധു (നാട്യസംഗീതം ), ദേവീ ചന്ദന (നൃത്തനടനകല). അമ്പലപ്പുഴ വിജയകുമാർ (സോപാനസംഗീതം)പ്രശാന്ത് മേനോൻ (ജോതിഷ തിലകം), ശ്രീധരൻ അയ്യപ്പത്ത് (കോമരം) എന്നിവർക്ക് സ്നേഹാദരപുരസ്ക്കാര സമർപ്പണവും വേദിയിൽ നടത്തപ്പെടുന്നതുമാണ് – ഏപ്രിൽ -29ന് വിശേഷാൽ സർപ്പബലി, ഏപ്രിൽ 30ന് ബ്രഹ്മകലശം, കൊടിയേറ്റം, മെയ് 3 ന് ഉത്സവബലി, മെയ് 4ന് പള്ളിവേട്ട, മെയ് 5 ന് ആറാട്ട്, കൊടിഇറക്കം തുടങ്ങി വിശേഷ ഉത്സവ ദിനങ്ങളുമാണ്. ഏപ്രിൽ 25 മുതൽ മെയ് 5 വരെയുള്ള ദിനങ്ങളിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ ഭക്തിഗാനമേള, സംഗീത കച്ചേരി, നൃത്തനൃത്യങ്ങൾ, ഓട്ടൻതുള്ളൽ, വില്ലിന്മേൽ തായമ്പക, തിരുവാതിര കളി, പാരായണങ്ങൾ, ഭജന, അക്ഷര ശ്ലോകം തുടങ്ങിയവ ഉണ്ടായിരിയ്ക്കുന്നതുമാണ് ക്ഷേത്രതായമ്പകയിൽ പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ, മഞ്ചേരി ഹരിദാസ്, കോട്ടപ്പടി സന്തോഷ് മാരാർ, തുടങ്ങിയവരും സ്റേറജിൽ മട്ടന്നൂർ ശ്രീരാജ് & ചിറയ്ക്കൽ നിധീഷ് എന്നിവരുടെ ഡബിൾ തായമ്പകയുമായും അണിനിരക്കുന്നുണ്ടു്- ഏപ്രിൽ 25ന് രാത്രി മുതൽ മെയ് 5 ന് രാത്രി വരെ എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്കും, രാത്രിയിലുമായി രണ്ടു് നേരം അന്നദാനവുമുണ്ടായിരിയ്ക്കുന്നതാണെന്നും ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ ക്ഷേത്ര ഭാരവാഹികളായ ശശി വാറണാട്ട്, ചന്ദ്രൻ ചങ്കത്ത്, ബാലൻ വാറണാട്ട്, ജോതിദാസ് ഗുരുവായൂർ, ഹരി കൂടത്തി ങ്കൽ, ബിന്ദു നാരായണൻ, മാനേജർ പി.രാഘവൻ നായർ എന്നിവർ പങ്കെടുത്തു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts