ഗുരുവായൂർ: ഗുരുമായു ശ്രീ പന്തായിൽ അയ്യ പ്പക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം മെയ് 1 മുതൽ 3 വരെയുള്ള തിയതികളിൽ ആഘോഷിക്കും. ഒന്നിന് വൈകിട്ട് ആറു മു തൽ പ്രസാദശുദ്ധി, അസ്ത്രകലശ പൂജ, രക്ഷോഘ്ന ഹോമം, വാസ്തു ഹോമം, വാസ്തുകലശ പൂജ, വാസ്തുബലി, അത്താഴ പൂജ എന്നിവ നടക്കും.
രണ്ടിന് രാവിലെ അഞ്ചു മുതൽ ഗണപതി ഹോമം, ഉഷ പൂജ, ചതുഃശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചക പൂജ, അഭിഷേകം, ഉച്ചപൂജ എന്നിവയും വൈകിട്ട് ഭഗവത് സേവ, അത്താഴ പൂജയും നടക്കും. മൂന്നിന് രാവിലെ അഞ്ചു മുതൽ ഗണപതി ഹോമം, ഉഷപൂജ, ഊദായസ്തമന പൂജ, ഉച്ചപൂജ, ശ്രീഭൂതബലി എന്നിവ ഉണ്ടാകും.
ഉച്ചതിരിഞ്ഞ് മൂന്നിന് നടക്കുന്ന അയ്യപ്പ സ്വാമിയുടെ ഗ്രാമപ്രദക്ഷിണത്തിന് പഞ്ചവാദ്യം അകമ്പടിയാകും. എഴുന്നള്ളിപ്പ് ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ എത്തി ഗുരുവായൂരപ്പനെ വണങ്ങി മഞ്ജുളാൽ പരിസരത്ത് എത്തിയ ശേഷം പഞ്ചവാദ്യം സമാപിക്കും. തുടർന്ന് മേളത്തിന്റെ അകമ്പടിയിൽ നടക്കുന്ന എഴുന്നള്ളിപ്പ് 5.30ഓടെ ക്ഷേത്ര സന്നിധിയിലെത്തി സമാപിക്കും.