ഗുരുവായൂർ: വൈശാഖ മാസത്തെ വരവേറ്റു് പുരാതന നായർ തറവാട്ട് കൂട്ടായ്മയുടെ നേതൃത്വത്തിൽ നാരായണീയ സദസ്സ് നടത്തി. ഭഗവൽ വചനങ്ങളെ കൊണ്ടും, പ്രാർത്ഥനാനിരത കൊണ്ടും സൽകർമ്മങ്ങളാൽ പ്രശോഭിതമാക്കുന്ന ഗുരുവായൂരപ്പൻ്റെ ഏറ്റവും ദർശന മഹത് പുണ്യമാസ കാലത്തിൻ്റെ ആരംഭ ദിനത്തിൽ വൈശാഖ പുണ്യമാസത്തെ വരവേറ്റുകൊണ്ടു് പുരാതന നായർ തറവാട്ടു് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നാരയണീയ സദസ്സ് സംഘടിപ്പിച്ചു.
മുല്ലത്തറ ക്ഷേത്രപരിസരത്ത് തെക്കും തറഭവനിൽ ആചാര്യ ടി.ദാക്ഷായിണിയമ്മ ദീപോജ്വലനം നടത്തി സദസ്സിന് തുടക്കം കുറിച്ചു. കൂട്ടായ്മ പ്രസിഡണ്ട് കെ ടി ശിവരാമൻ നായർ അദ്ധ്യക്ഷനായി. സെക്രട്ടറി അനിൽ കല്ലാറ്റ് വൈശാഖ വിശേഷങ്ങൾ വിവരിച്ചു. തുടർന്ന് രാധാ ശിവരാമൻ, സരളമുള്ളത്ത്, നിർമ്മല നായകത്ത്, അംബിക പുല്ലാട്ട്, പ്രസന്ന ബാബു ഉദയശ്രീ ശ്രീധരൻ, രാധാമണി ചാത്തനാത്ത്. കാർത്തിക വട്ടേക്കാടത്ത് എന്നിവരുടെ നേതൃത്വത്തിൽ അമ്പതോളം പേർ നാരായണീയ പാരായണം നടത്തി. തുടർന്ന് വൈശാഖമാസ പ്രാധാന്യ വിശേഷങ്ങൾ പങ്ക് വെയ്ക്കുകയും ചെയ്തു.

സദസ്സിന് ശശി കേനാടത്ത്, ബാലൻ വാറണാട്ട്, ശ്രീധരൻ മാമ്പുഴ, രവി വട്ടരങ്ങത്ത്, സേതു കരിപ്പോട്ട്, സി.ബാലമണി മേനോൻ, വിജയം ശങ്കരനാരായണൻ, പി സുമതി, ബിന്ദു ദാസ്, കെ മീനാക്ഷി എന്നിവർ നേതൃത്വം നൽകി. സ്നേഹവിരുന്നും ഉണ്ടായിരുന്നു. ഇനി വൈശാഖ മാസ കാലം മുഴുവൻ ക്ഷേത്രങ്ങളിലും, കൂട്ടായ്മ ഭവനങ്ങളിലുമായി നിത്യേന നാരായണീയ പാരായണവും ഉണ്ടായിരിയ്ക്കുന്നതാണ്.