ഗുരുവായൂർ: ജീവകാരുണ്യ രംഗത്ത്
ആർദ്രതയുടെ കരസ്പർശമായി സാന്ത്വനത്തിന്റെ തലോടലിലൂടെ ഉദാത്തമായ മാതൃകയാണ് കെ എം സി സി യുടെ പ്രവർത്തനങ്ങൾ എന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച് റഷീദ്,
പെരുന്നാൾ ദിവസം കെ എം സി സി അബുദാബി ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ സഹകരണത്തോടെ മുസ്ലിം ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഗുരുവായൂർ അഗതി മന്ദിരത്തിലെ അച്ഛനമ്മമാർക്കുള്ള പെരുന്നാൾ വസ്ത്രം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം കുടുംബത്തോടൊപ്പമുള്ള പെരുന്നാൾ ആഘോഷ വേളയിൽ ഈ അമ്മമാരെ ചേർത്ത് പിടിച്ച് നിങ്ങൾ ഈ നിമിഷം അനാഥരല്ല സനാഥരാണ് എന്നും ഞങ്ങളോടൊപ്പം നിങ്ങളും ഈ പുതു വസ്ത്രമണിയണമെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡണ്ട് എം വി ഷക്കീർ അധ്യക്ഷത വഹിച്ചു മുസ്ലിം ലീഗ് ജില്ലാ ട്രഷറർ ആർ വി അബ്ദുറഹീം ജില്ലാ ഭാരവാഹികളായ പി കെ അബൂബക്കർ, സി അഷ്റഫ്, ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് കെ പി ഉദയൻ, ഒ കെ ആർ മണികണ്ഠൻ, നിഖിൽ ജി കൃഷ്ണൻ കൗൺസിലർമാരായ സൂരജ്, മഹറൂഫ്, മുസ്ലിം ലീഗ് ഗുരുവായൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പി വി ഉമ്മർ കുഞ്ഞി, അബുദാബി കെ എം സി സി തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി പി വി ജലാൽ, ജില്ലാ വൈസ് പ്രസിഡണ്ട് ജലീൽ കാര്യാടത്ത്, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെബീർ പുന്നയൂർ, നിയോജകമണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളായ ലത്തീഫ് പാലയൂർ, എൻ കെ അബ്ദുൽ വഹാബ്, വി മായിൻകുട്ടി, കെ എം സി സി നേതാക്കളായ മുജീബ് റഹ്മാൻ, കെ കെ അബ്ദുൽ സമദ്, ഷെബിൻ അവിയൂർ, റഷീദ് അൻവരി, സി.മൊയ്തുട്ടി, ഫഹദ് വീരാൻകുട്ടി, പി പി അഷ്‌റഫ്, നൗഷാദ് അഹമു,പി. എം മുജീബ്, കുഞ്ഞിമുഹമ്മദ്, ഉസ്മാൻ എടയൂർ, കെ എച്ച് മുഹമ്മദ് റാഫി, എം എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി ആരിഫ് പാലയൂർ, യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി നസീഫ് യൂസഫ്, എം എസ് എഫ് നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വക്കറ്റ് നാസിഫ്, തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പെരുന്നാൾ സദ്യയും ഉണ്ടായിരുന്നു.