ഗുരുവായൂർ: അക്ഷയ തൃതീയ ദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ 26,02,000 രൂപയുടെ സ്വർണ ലോക്കറ്റ് വിൽപ്പന നടത്തി.
രണ്ട് ഗ്രാമിന്റെ സ്വർണ ലോക്കറ്റിനാണ് കൂടുതൽ ആവശ്യക്കാർ , രണ്ടു ഗ്രാമിന്റെ 87 ലോക്കറ്റുകളാണ് വിൽപന നടത്തിയത്. മൂന്നു ഗ്രാമിന്റെ 21 എണ്ണവും , അഞ്ചു ഗ്രാമിന്റെ 22 എണ്ണവും പത്ത് ഗ്രാമിന്റെ 10 എണ്ണവുമാണ് വിൽപ്പന നടന്നത്
183,150 രൂപയുടെ 407 വെള്ളി ലോക്കറ്റും വിറ്റു . ക്ഷേത്രത്തിന് ഉൾകൊള്ളാൻ കഴിയുന്നതിൽ കൂടുതൽ ഭക്തരാണ് ദർശനത്തിന് എത്തുന്നത് രാവിലെ ഭക്തരുടെ വരി തെക്കെ നടയും നിറഞ്ഞു പടിഞ്ഞേറെ നട വരെ എത്തിയിരുന്നു. രാത്രി 9.45 വരെ ഭക്തരെ ക്ഷേത്ര ത്തിനകത്തേക്ക് പ്രവേശിപ്പിച്ചു.
നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയ വകയിൽ 19,64,520 രൂപയാണ് ക്ഷേത്രത്തിലേക്ക് ലഭിച്ചത്. ഭക്തർ തുലാഭാരം വഴിപാട് നടത്തിയ വകയിൽ 26,54,080 രൂപയും ലഭിച്ചു. 6,17,550 രൂപയുടെ പാൽപായസവും, 2,26,620 രൂപയുടെ നെയ്പായസവും ഭക്തർ ശീട്ടാക്കി. ഭണ്ഡാര ഇതര വരുമാനമായി ഉച്ചവരെ 71,51,355 രൂപയാണ് ശനിയാഴ്ച ലഭിച്ചത്