ഗുരുവായൂർ : മറ്റം നിത്യസഹായമാതാവിന്റെ തീർത്ഥകേന്ദ്രത്തിൽ ഏപ്രിൽ 21,മുതൽ 25 വരെ നടക്കുന്ന തിരുനാളിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി .ഫാ ഷാജു ഊക്കൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് പ്രസിദേന്തി വാഴ്ച, വിശുദ്ധ കുർബാന, പ്രദക്ഷിണം എന്നിവ നടക്കും.
തിരുക്കർമ്മങ്ങൾക്ക് ഷംഷാബാദ് രൂപത മെത്രാൻ റാഫേൽ തട്ടിൽ കാർമികനാകും . തുടർന്ന് തീർത്ഥകേന്ദ്രം ദീപാലങ്കാരം സ്വിച്ചോൺ കർമ്മം മണലൂർ എം.എൽ.എ, മുരളി പെരുനെല്ലിയും, നിലപ്പന്തൽ സ്വിച്ചോൺ കർമ്മം ഗുരുവായൂർ എ സി പി കെ ജി സുരേഷും നിർവഹിക്കും . രാത്രി 9 മണിക്ക് വയലിൻ മ്യൂസിക് നൈറ്റ് എന്ന സംഗീത പരിപാടിയും ഉണ്ടാകും.
ഏപ്രിൽ 22 ശനിയാഴ്ച കുടുംബകൂട്ടാ മകളിലേക്കുള്ള കീരിടം എഴുന്നള്ളിപ്പ് ആരംഭിക്കും. വൈകീട്ട് 5 മണിക്ക് തൃശ്ശൂർ അതിരൂപത വികാരി ജനറാൾ ജോസ് വല്ലൂരാന്റെ മുഖ്യകാർമ്മികത്വത്തിൽ കിരീട സമർപ്പണം, രാത്രി 10 മണിക്ക് കുടുംബകൂട്ടായ്മ കീരിടം എഴുന്നള്ളിപ്പ് സമാപനവും, തേര് മത്സരവും, ബാന്റ് മത്സരവും നടക്കും. ഏപ്രിൽ 23 ഞായറാഴ്ച തിരുനാൾ ദിനത്തിൽ തിരുനാൾ പ്രദക്ഷിണം. വൈകീട്ട് 6.45ന് ഇടവക പള്ളിയിൽ നിന്ന് തീർത്ഥ കേന്ദ്രത്തിലേക്ക് ആഘോഷമായ കിരിടം എഴുന്നള്ളിപ്പ് നടക്കും വൈകിട്ട് 7 മണിക്ക് മൂവാറ്റുപുഴ ഏയ്ഞ്ചൽ വോയ്സ് അവതരിപ്പിക്കുന്ന ഗാനമേളയും. രാത്രി 9 മണിക്ക് മെഗാ ബാന്റ് മേളം അരങ്ങേറും.
വാർത്താ സമ്മേളനത്തിൽ അസി . വികാരി ഫാ . ആന്റണി ചിറ്റിലപ്പിള്ളി കൈക്കാരൻമാരായ സി ടി ഫ്രാൻസിസ്, സി ടി ജെയിംസ്, എം എഫ് മിൽട്ടൻ, ജസ്റ്റിൻ ജോസ് , ജനറൽ കൺവീനർ പി ജെ ജോൺസൺ, പബ്ലിസിറ്റി കൺവീനർ പി ടി സേവി എന്നിവരും സംബന്ധിച്ചു