the digital signature of the temple city

കാവീട് സെന്റ് ജോസഫ്സ് ദേവാലയത്തിൽ സംയുക്ത തിരുന്നാൾ.

ഗുരുവായൂർ: കാവീട് സെന്റ് ജോസഫ്സ് ദേവാലയത്തിൽ മാർ യൗസേപ്പിതാവിന്റെയും, വിശുദ്ധ സെബസ്ത്യാനോസ് സഹദയുടെയും മർത്ത മറിയത്തിന്റെയും സംയുക്ത തിരുനാൾ ഏപ്രിൽ 21 മുതൽ 24 വരെ തിയ്യതികളിൽ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

- Advertisement - Guruvayoor image

21ന് വെള്ളിയാഴ്ച വൈകീട്ട് വൈദ്യുത ദീപാലങ്കാര ത്തിന്റെ സ്വിച്ച് ഓൺ കർമ്മം ഗുരുവായൂർ സി ഐ പി കെ മനോജ്കുമാർ നിർവ്വഹിക്കും.

22 ന് ശനിയാഴ്ച രാവിലെ 6ന് അതിരൂപത ചാൻസലർ ഡോ ഡൊമിനിക് തലക്കോടന്റെ കാർമ്മികത്വത്തിൽ ദിവ്യബലി, കൂടുതുറക്കൽ, തിരുസ്വരൂപങ്ങൾ എഴുന്നള്ളിച്ചു വെക്കൽ എന്നിവ നടത്തും. തുടർന്ന് 12 യൂണിറ്റുകളിലേക്ക് അമ്പ്, വള് എഴുന്നള്ളിപ്പ് ഉണ്ടാകും. രാത്രി 10.30 ന് എഴുന്നള്ളിപ്പുകളുടെ സമാപനം. തിരുന്നാൾ ദിനമായ 23 ഞായറാഴ്ച വൈകീട്ട് സെന്റ് മേരീസ് കപ്പേളയിലേക്ക് തിരുനാൾ പ്രദക്ഷിണം ഉണ്ടായിരിക്കും. പ്രദക്ഷിണശേഷം വർണ്ണക്കാഴ്ചയും നടത്തുന്നുണ്ട്.

24 ന് വൈകീട്ട് 6.30 ന് തൃശൂർ കലാസദന്റെ സംഗീത നിശയോടെ തിരുനാളിന് സമാപനമാകും. ഇടവക വികാരി ഫാ . ഫ്രാൻസിസ് നീലങ്കാവിൽ ട്രസ്റ്റിമാരായ എം ഡി ഡെന്നി, കിരൺ ലാസർ, ജനറൽ കൺവീനർ റോഷൻ വർഗ്ഗീസ്, പി ആർ.ഒ. എം എഫ്  ജോയ്, പബ്ലിസിറ്റി കൺവീനർ സിജോ ജോസ് ചെറുവത്തൂർ, എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts