- Advertisement -[the_ad id="14637"]
ഗുരുവായൂർ: സാമൂഹിക കാരുണ്യ സേവന രംഗത്ത് നിസ്തുല സേവനം നടത്തുന്ന കരുണ ഫൗണ്ടേഷൻ ഗുരുവായൂരിന്റെ ഇഫ്‌താർ വിരുന്ന് കരുണയുടെ ഓഫീസിൽ പ്രശസ്ത സിനിമാ നടൻ ശിവജി ഗുരുവായൂർ ഉദ്ഘാടനം ചെയ്തു.
കരുണ ഫൗണ്ടേഷൻ ഗുരുവായൂർ ചെയർമാൻ കെ ബി സുരേഷ ആദ്യക്ഷത വഹിച്ച ചടങ്ങിൽ ഗുരുവായൂർ സർക്കിൾ ഇൻസ്പെക്ടർ പ്രേമാനന്ദകൃഷ്ണൻ മുഖ്യാതിതിയായിരുന്നു. പ്രൊഫ. അബ്ദുൽ ഹക്കീം ഇഫ്‌താർ സന്ദേശം നൽകി. ചാവക്കാട് സർക്കിൾ ഇൻസ്പെക്ടർ വിപിൻ പി വേണുഗോപാൽ, ഇൻസൈറ്റ് പ്രിൻസിപ്പൽ ഫാരിത ഹംസ, ഡോ അമ്മിണി, ഡോ സോമസുന്ദരം, വേണു പ്രാരത്ത് എന്നിവർ പങ്കെടുത്തു.
