ഗുരുവായൂർ: ഐശ്വര്യത്തിൻ്റെയും,, സമൃദ്ധിയുടെയും നിറവിൽ മലയാളികൾ ആഘോഷിയ്ക്കുന്ന വിഷുമഹോത്സവസംക്രമ ദിനത്തിൽ തിരുവെങ്കിടാചലപതി ക്ഷേത്രാങ്കണത്തിൽ തിരുവെങ്കിടം പാനയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ വിഷു വിളംബര സദസ്സ് ഒരുക്കി.
വാദ്യ വിദ്വാൻ ഗുരുവായൂർ ജയപ്രകാശിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സദസ്സ് തിരുവെങ്കിടാചലപതി ക്ഷേത്രസമിതി പ്രസിഡണ്ട് ശശി വാറണാട്ട് ഉദ്ഘാടനം ചെയ്തു. മറ്റ് വാദ്യ കലാകാരന്മാർക്കുള്ള വിഷു കൈനീട്ട വിതരണത്തിന് പാന ആചാര്യൻ ഉണ്ണികൃഷ്ണൻ എടവനയ്ക്ക് നൽകി പാനയോഗം പ്രസിഡണ്ട് സമാരംഭം കുറയ്ക്കു കയും ചെയ്തു.
കോ. ഓഡിനേറ്റർ ബാലൻ വാറണാട്ട് വിഷു സന്ദേശം നൽകി. വിവിധ പ്രതിഭാ കലാകാരന്മാരായ ഷൺമുഖൻ തെച്ചിയിൽ (വില്ലിന്മേൽ തായമ്പക), ദാസൻ എടവന (ദേശപ്പറ), പ്രഭാകരൻ മൂത്തേടത്ത് (ഇലത്താളം), മുരളി അകമ്പടി (കൃഷ്ണനാട്ടം വേഷം കലാകാരൻ), ഇ പ്രീതമോഹൻ (സംഗീതം), ചന്ദ്രൻ ചങ്കത്ത് (നാടകം), ശ്രീധരൻ നായർ ചൊവ്വല്ലുർ (ക്ഷേത്ര കോമരം), ബാലൻ നെന്മിനി (താഴത്തെകാവ് കോമരം),കോട്ടപ്പടി സന്തോഷ് മാരാർ (വാദ്യ പ്രതിഭ ), എം.രാജേഷ്‌മാരാർ (തായമ്പക) എന്നിവർ വിഷു വിളംബര സദസ്സിൽ പങ്കാളിയായി സംബന്ധിച്ചു.
തിരുവെങ്കിടാചലപതി ക്ഷേത്ര മേൽശാന്തിമാരായ കെ ഭാസ്കരൻ തിരുമേനി, വി കൃഷ്ണ കുമാർ തിരുമേനി, കീഴ്ശാന്തി ശിവകരൻ തിരുമേനി എന്നിവരും വിഷു കൈനീട്ടം ഏറ്റു വാങ്ങി. ക്ഷേത്രത്തിൽ വന്നെത്തിയവർക്കെല്ലാം വിഷുകൈനീട്ടവും, വിഷുപ്രസാദവും നൽകി.
ഉണ്ണികൃഷ്ണൻ കാഞ്ഞുള്ളി, സി ശിവദാസ് മേനോൻ, വി രാമകൃഷ്ണൻ, ഗോവിന്ദൻക്കുട്ടി വി എന്നിവർ നേതൃത്വം നൽകി.