ഗുരുവായൂർ: മതസൗഹാര്‍ദ്ദ സമ്മേളനങ്ങള്‍ ഒട്ടും ഔപചാരികതയില്ലാതെ വളരെ നൈസര്‍ഗികമായി തന്നെ ചേരാന്‍ നമുക്ക് കഴിയേണ്ടതുണ്ടെന്ന് മുന്‍ കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. പ്രവാസി ഫെഡറേഷൻ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മതസൗഹാർദ്ദ സമ്മേളനവും ഇഫ്താർ വിരുന്നും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുരുവായൂർ പുഷ്പാഞ്ജലി ഹോട്ടലിൽ നടന്ന പരിപാടിയിൽ പ്രവാസി ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ മുഖ്യാതിഥിയായിരുന്നു. പ്രസിഡണ്ട് പി എം തൈമൂർ അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂർ നഗരസഭ വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ്, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ എം ഷെഫീർ, മമ്മിയൂർ ദേവസ്വം ബോർഡ് ചെയർമാൻ ജി കെbപ്രകാശ്, പ്രവാസി ഫെഡറേഷൻ ജില്ലാ സെക്രട്ടറി വി കെ സുലൈമാൻ, പ്രസ്സ് ക്ലബ് പ്രസിഡണ്ട് ആർ ജയകുമാർ, പ്രസ്സ് ഫോറം പ്രസിഡണ്ട് പി കെ രാജേഷ് ബാബു, സി പി ഐ ഗുരുവായൂർ മണ്ഡലം സെക്രട്ടറി അഡ്വ: പി മുഹമ്മദ് ബഷീർ, എൽ ഡി എഫ് ഗുരുവായൂർ മണ്ഡലം കൺവീനർ പി കെ സെയ്താലിക്കുട്ടി, കോൺഗ്രസ് എസ് ജില്ലാ സെക്രട്ടറി വി.ടി മായാമോഹനൻ, ഐ എൻ എൽ ജില്ലാ വൈസ് പ്രസിഡണ്ട് സി കെ കാദർ, എൻ സി പി ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് ഇ പി സുരേഷ് കുമാർ, ഗുരുവായൂർ എൻ ആർ ഐ അസോസിയേഷൻ ജനറൽ സെക്രട്ടറി സുമേഷ് കൊളാടി, ലോഡ്ജ് ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറി മോഹനകൃഷ്ണൻ ഓടത്ത്, മെട്രോ ക്ലബ് പ്രസിഡണ്ട് കെ ആർ ചന്ദ്രൻ, ഹെൽത്ത് കെയർ ക്ലബ്ബ് ട്രഷറർ പി മുരളീധരൻ എന്നിവർ സംസാരിച്ചു.
ഫെഡറേഷൻ മണ്ഡലം സെക്രട്ടറി അഭിലാഷ് വി ചന്ദ്രൻ സ്വാഗതവും, സംഘടന മണ്ഡലം ട്രഷറർ കെ വി അലിക്കുട്ടി നന്ദി പറഞ്ഞു.