ഗുരുവായൂർ: തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ നവീകരണ കലശാരംഭ ദിനത്തിൽ പാലക്കാട് നിവാസികളായ ഗംഗാധരയ്യർ, വൃന്ദ ഗംഗാധരയ്യർ എന്നിവർ ചേർന്ന് ഭഗവാന് 25000 രൂപയിൽ തീർത്ത വെള്ളികുടം സമർപ്പണം നടത്തി.
വെങ്കിടേശ്വര ഭഗവൽ തിരുസവിധത്തിൽ ക്ഷേത്ര ഭാരവാഹികളായ ശശി വാറണാട്ട്, സേതു തിരുവെങ്കിടം, ബാലൻ വാറണാട്ട്, ജോതിദാസ് ഗുരുവായൂർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ക്ഷേത്രം മേൽശാന്തി കൃഷ്ണകുമാർ തിരുമേനി തുടർന്ന് വെള്ളികുടം സ്വീകരിച്ചു.
ക്ഷേത്രത്തിൽ വൈക്കീട്ട് ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ആചാര്യവരണം നടത്തി തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ മെയ് 5 വരെ നീണ്ടു് നിൽക്കുന്ന നവീകരണ കലശ ബ്രഹ്മോത്സവാഘോഷത്തിന് സമാരംഭവും കുറിച്ചു.