ഗുരുവായൂർ: ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സിന്റെയും ലോഡ്ജ് ഓണേഴ്സ് അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മതസൗഹാർദ്ദ സമ്മേളനവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു
മാലിന്യ സംസ്കരണത്തിന് സംസ്ഥാനതലത്തിൽ തന്നെ മാതൃകയായി മാറി ബഹുമതികൾ ലഭിച്ച ഗുരുവായൂർ നഗരസഭയെ യോഗം അനുമോദിച്ചു
ചടങ്ങിൽ ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുത്തു ഗുരുവായൂർ നഗരസഭയ്ക്ക് വേണ്ടി വൈസ് ചെയർമാൻ അനീഷ്മ സനോജ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എ എസ് മനോജ്, ഷെഫിർ, എ എം, ഹെൽത്ത് ഇൻസ്പെക്ടർ സജിത് കുമാറും ചേർന്ന് ഉപഹാരം ആലങ്കോടിൽ നിന്നും ഏറ്റുവാങ്ങി
യോഗത്തിൽ ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് പി വി മുഹമ്മദ് യാസീൻ അധ്യക്ഷത വഹിച്ചു മമ്മിയൂർ ദേവസ്വം ചെയർമാൻ ജി കെ പ്രകാശൻ യോഗം ഉദ്ഘാടനം ചെയ്തു. ചേമ്പർ ഓഫ്കോമേഴ്സ് സെക്രട്ടറി അഡ്വക്കറ്റ് രവിചങ്കത്ത്, ലോഡ്ജ് ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറി മോഹന കൃഷ്ണൻ ഓടത്ത്, അഡ്വക്കേറ്റ് മുഹമ്മദ് ബഷീർ, ആന്റോ പി. ഐ. വി പി ഉണ്ണികൃഷ്ണൻ, കെ പി എറഷീദ്, കെ ആർ ഉണ്ണികൃഷ്ണൻ, എം ജി ജയപാൽ എന്നിവർ പ്രസംഗിച്ചു