ഗുരുവായൂർ: ഐശ്വര്യത്തിൻ്റെയും, സമൃദ്ധിയുടെയും മഹോത്സവമായ വിഷു ആഘോഷദിനത്തിൽ ഗുരുവായൂരപ്പ ക്ഷേത്ര തിരുസവിധത്തിൽ .വന്നെത്തിയ രണ്ടായിരത്തിലധികം ഭക്തർക്ക് പുരാതന നായർ തറവാട്ട് കൂട്ടായ്മയുടെ നേതൃത്വത്തിൽ വിഷു കൈനീട്ട വിതരണം നടന്നു. ചിങ്ങ മഹോത്സവ ഐശ്വര്യ ദീപ സമർപ്പണ വിവരങ്ങളും. ആകർഷകമായ ഗുരുവായൂരപ്പ ചിത്രവും മഞ്ഞ നിറ അഞ്ചു് രൂപാ നാണയ തുട്ടുകളുമായി പ്രത്യേകം ഒരുക്കിയ കമനീയ വിഷു കൈനീട്ട കാർഡുകളാണ് വിഷു ആശംസകൾ കൂടിപങ്ക് വെച്ച് ഗുരുവായൂർ ക്ഷേത്ര കിഴക്കെ ദീപസ്തംഭ പരിസരത്ത് വിതരണം ചെയ്തത്.
ഗുരുവായൂർ ക്ഷേത്ര ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ക്ഷേത്രദർശനത്തിന് വന്ന കൊച്ചു ബാലികയ്ക്കും, കുടുംബത്തിനും ആദ്യ വിഷു കൈനീട്ടം നൽകി വിഷു കൈനീട്ടം ഉദ്ഘാടനം സർവഹിച്ചു.
കൂട്ടായ്മ പ്രസിഡണ്ട് കെ.ടി ശിവരാമൻനായർ അധ്യക്ഷനായി. സെക്രട്ടറി അനിൽ കല്ലാറ്റ് വിഷു സന്ദേശം നൽകി. ബാലൻ വാറണാട്ട് ആമുഖപ്രസംഗം നടത്തി. ജയറാം ആലക്കൽ, ശശി കേനാടത്ത്, ശ്രീധരൻ മാമ്പുഴ, മുരളി മുള്ളത്ത്, രവി വട്ടരങ്ങത്ത്, കോമളം നേശ്യാർ, വി.തങ്കമണിയമ്മ, കാർത്തിക വട്ടേക്കാടത്ത് എന്നിവർ സംസാരിച്ചു. ക്ഷേത്രപരിസരത്ത് ദർശനത്തിന് വരിയിൽ നിന്നവരുൾപ്പടെയുള്ളവർക്കാണ് വിഷുകൈനീട്ടം കൂട്ടായ്മ പ്രവർത്തകർ ആശംസകർ നേർന്നു് ചിട്ടയായി നൽകിയത്. എല്ലാ വർഷവും വിഷുദിനത്തിൽ പുരാതന തറവാട്ട് കൂട്ടായ്മയുടെ നേതൃത്വത്തിൽ വിപുലമായി വിഷുകൈനീട്ട വിതരണം നടത്തി പോരുന്നുണ്ട്.