ഗുരുവായൂര്‍ : ഗുരുവായൂര്‍ എന്‍ആര്‍ഐ യുഎഇയും ഗുരുവായൂര്‍ എന്‍ആര്‍ഐ അസ്സോസിയേഷനും സംയുക്തമായി നടത്തുന്ന ഈസ്റ്റര്‍ വിഷു റമദാന് കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട അര്‍ഹരായ 60 കുടുംബങ്ങള്‍ക്ക് ഒരു മാസത്തോളം ഉപയോഗിക്കാനുള്ള പലവ്യഞ്ജന കിറ്റുകളുടെ വിതരണ ഉല്‍ഘാടനം ഇന്നലെ (14-04-23) 9 മണിക്ക് ഗുരുവായൂരില്‍ വെച്ച് പ്രസിഡന്റ് ഷാഫിര്‍ അലി നിര്‍വ്വഹിച്ചു.സുമേഷ് കൊളാടി (സെക്രട്ടറി ), ജമാലുദ്ദീൻ (ട്രഷറര്‍) പി.എം ഷംസുദ്ധീന്, യുഎഇ കമ്മിറ്റി മുന്‍ പ്രസിഡന്റ് റഷീദ് ഗുരുവായൂര്‍, പ്രമോദ് പുളിക്കല്‍, പ്രേം ജി മേനോന്, എ.ടി മൊയ്തുണ്ണി, അസീസ് പനങ്ങായില്‍, അസ്കര്‍ സെയ്ത്, ജനാര്ദ്ദനന്, മോഹനകൃഷ്ണന് എന്നിവര്‍ വിതരണത്തിന് നേതൃത്വം നല്കി.