ഗുരുവായൂർ: ശ്രീ ശ്രീ രവിശങ്കർ വിഭാവനം ചെയ്ത ആർട്ട് ഓഫ് ലിവിങ്ങ് ഹാപ്പിനസ് പ്രോഗ്രാം ഗുരുവായൂരിൽ ഏപ്രിൽ 18 ന് ആരംഭിക്കും.
വ്യക്തിത്വ വികസനത്തിനുതകുന്ന തരത്തിൽ ചിട്ടപ്പെടുത്തിയ 7 ദിവസത്തെ ഈ കോഴ്സിൽ യോഗ, പ്രാണായാമം, ധ്യാനം, ജ്ഞാനം അടങ്ങിയ സുധർശനക്രിയ പരിശീലിപ്പിക്കുന്നു.
ഗുരുവായൂർ സൂര്യമാധവം അപാർട്ടമെൻറ് റൂഫ് ടോപ്പിൽ ആണ് കോഴ്സുകൾ നടത്തുന്നത്. രാജേഷ് മണ്ണൂർ നയിക്കുന്ന മൂന്ന് ബാച്ചുകൾ 2023 ഏപ്രിൽ 18 മുതൽ ആരംഭിച്ച് 23ന് അവസാനിക്കും.
രാവിലെ 5 മുതൽ 7.30 വരെയും, രാവിലെ10 മുതൽ ഉച്ചക്ക് 12.30 വരെയും , വൈകീട്ട് 6 മുതൽ രാത്രി 8.30 വരെയുമാണ് സമയ ക്രമീകരണങ്ങൾ, കോഴ്സ് ഫീസ് 1800 ആണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി +91 7356264157, 9747161609, 9645598831.