ഗുരുവായൂർ: പൂക്കോട് കൃഷിഭവൻന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കുട്ടാടൻ നിറവ് – കാർഷിക വിപണന സ്റ്റാളിൽ വച്ച് മുൻ കൃഷിമന്ത്രി വി.എസ്.സുനിൽ കുമാറും, ഗുരുവായൂർ MLA : N.K. അക്ബറും ചേർന്ന് ഉൽപന്നം പുറത്തിറക്കി.
കൊക്കോ ബ്രൂം എന്ന പേരിൽ ,ഇക്കോ ഷോപ്പിൽ വില്പന ആരംഭിച്ചു. ഈ സംരംഭത്തിലൂടെ, പാഴായി പോയേക്കാവുന്ന തെങ്ങിൻ ഈർക്കിളിന് പുതിയ മൂല്യം കൈവന്നിരിക്കയാണ്. നാളികേര കർഷകർക്കും, വീട്ടമ്മമാർക്കും ഇത് വഴി ചെറു വരുമാനം നേടാനാകും.
പരിപാടിയിൽ ഗുരുവായൂർ നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻന്മാരായ ഷെഫീർ എ എം, സായിനാഥൻ മാസ്റ്റർ, ഷൈലജ സുധൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ എ എൻ മനോജ്, കെ.പി. വിനോദ്, അഭിലാഷ്. വി.ചന്ദ്രൻ , ടി.ടി.ശിവദാസ് , ജോഫി കുര്യൻ, കൃഷി ഓഫീസർ :കെ ഗംഗാദത്തൻ, ഇക്കോ ഷോപ്പ് അംഗങ്ങൾ, കർഷക സുഹൃത്തുക്കൾ എന്നിവർ പങ്കെടുത്തു.