ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ശ്രീ ഗുരുവായുരപ്പൻ ഓഡിറ്റോറിയം ഏപ്രിൽ 15 വിഷുദിനം മുതൽ കലാപരിപാടികൾ നടത്താൻ ഭക്തർക്ക് നൽകും.
വിഷുദിനത്തിൽ രാവിലെ ഒമ്പതര മുതൽ സ്ത്രോത്രാഞ്ചലിയോടെ ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയം സജീവമാകും. ഡോ. വി. അച്യുതൻകുട്ടി നാരായണീയത്തിലെ പ്രധാന ദശകങ്ങൾ പാരായണം ചെയ്യും.
ഏപ്രിൽ 11 മുതൽ ഭക്തർക്ക് ആഡിറ്റോറിയം ബുക്ക് ചെയ്തു തുടങ്ങി.. ഏപ്രിൽ, മേയ് മാസത്തെ ബുക്കിങ്ങ് ആണ് ഇപ്പോൾ തുടങ്ങുക.ഇതോടെ സ്കൂൾ അവധിക്കാലത്ത് കുട്ടികളുടെ അരങ്ങേറ്റം നടത്താൻ മേൽപുത്തൂർ ആഡിറ്റോറിയത്തിന് പുറമെ പുതിയ വേദിയായി.
മേൽപ്പത്തൂർ ഓഡിറ്റോറിയം അനുവദിക്കുന്ന അതേ വ്യവസ്ഥയിലാണ് ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയം ഭക്തർക്ക് അനുവദിക്കുക.
ഭക്തജനങ്ങളുടെ വ്യാപക ആവശ്യത്തെ തുടർന്നാണ് ദേവസ്വം ഭരണസമിതി ഗ്രീ ഗുരുവായുരപ്പൻ ഓഡിറ്റോറിയം അടിയന്തിരമായി സജ്ജമാക്കിയത്.