ഗുരുവായൂർ: ഈ വർഷത്തെ കരുണ ഫൗണ്ടേഷൻ ഗുരുവായൂരിന്റ വിഷു – ഈസ്റ്റർ സംഗമം 2023 ഏപ്രിൽ 12 ബുധനാഴ്ച രാവിലെ 9 മുതൽ ഗുരുവായൂർ കൈരളി ജംഗ്ഷനിലെ മാതാ കമ്യൂണിറ്റി ഹാളിൽ വച്ചു നടന്നു.
കരുണ ഫൗണ്ടേഷൻ ചെയർമാൻ കെ ബി സുരേഷ് ആദ്യക്ഷത വഹിച്ച സംഗമത്തിന്റെ ഉദ്ഘാടനം ഗുരുവായൂർ എസ് എൻ ഡി പി യോഗം പ്രസിഡന്റ് പി എസ് പ്രേമാനന്ദൻ നിർവ്വഹിച്ചു. മുഖ്യാതിഥികളായിരുന്ന തൃശൂർ അമല ഹോസ്പിറ്റൽ അസ്സോസിയേറ്റ് ഡയറക്റ്റർ റവ ഫാ. ഡെൽജോ പുത്തൂർ മുഖ്യ പ്രഭാഷണം നടത്തി, കാവീട് പള്ളി വികാരി റവ ഫാ. ഫ്രാൻസിസ് നീലങ്കാവിൽ ഈസ്റ്റർ സന്ദേശം നൽകി.
പ്രശസ്ത സിനിമാ, സീരിയൽ നടൻ ചന്ദ്രശേഖരൻ പുതുശ്ശേരി വിഷു സന്ദേശവും നൽകി. സംഗമത്തിൽ മുഖ്യാഥിതിയായി ഡോക്ടർ ഹനിനി എം രാജ് പങ്കെടുത്തു.
നൂറോളം അമ്മമാർക്ക് ഉള്ള പ്രതിമാസ പെൻഷൻ, വിഷു കിറ്റ്, കൈ നീട്ടം ഇവ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ഫാരിദ ഹംസയും തൃശൂർ രാധാകൃഷ്ണനു ചേർന്നു നിർവഹിച്ചു.
കുന്നംകുളം കുമാർ ഡ്രൈവിംഗ് സ്കൂൾ ഉടമ കെ വി കുമാറിൻ്റെ സപ്തതി ആഘോഷം കേക്ക് മുറിച്ച് ആഘോഷിച്ചു. അദ്ദേഹത്തെ കരുണ ഖജാൻജി വേണു പ്രാരത്ത് പൊന്നാട അണിയിച്ചു ആദരിച്ചു.
ചടങ്ങിൽ വൈസ് ചെയർമാർ ശ്രീനിവാസൻ ചുള്ളിപറമ്പിൽ സ്വാഗതവും, ബഷീർ പൂക്കോട് നന്ദിയും പറഞ്ഞു. കരുണ ഭാരവാഹികളായ സോമസുന്ദരൻ പിള്ള , സുവർണ ജോസ്, ഗീത സുരേഷ്, മീന സഹദേവൻ, മഞ്ജു മുതലായവർ ചടങ്ങിന് നേത്യത്വം നൽകി.
ശരിധരൻ ചൊവ്വല്ലൂരിന്റെ നേതൃത്വത്തിൽ ഗാനമേള സംഗമത്തിന് മാറ്റ് കൂട്ടി. കുടുംമ്പാ ങ്ങളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. വിഭവ സമൃദ്ധമായ വിഷു സദ്യയിൽ 200 ൽ പരം പേർ പങ്കെടുത്തു.